---
title: "മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് പുറത്തിറങ്ങും"
english_title: "thiruvanathapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344276/thiruvanathapuram"
published_at: "2026-02-26T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fba43e60a2_download_(8).jpeg"
keywords: []
---

# മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് പുറത്തിറങ്ങും

> **Lead Summary:** തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് പുറത്തിറങ്ങും. സോഷ്യല്‍ മീഡിയ പേജുകളിലൂടെയും ചാനലുകളിലൂടെയും അഭിമുഖത്തിന്റെ പൂർണരൂപം കാണാം.

## Article Content

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് പുറത്തിറങ്ങും. സോഷ്യല്‍ മീഡിയ പേജുകളിലൂടെയും ചാനലുകളിലൂടെയും അഭിമുഖത്തിന്റെ പൂർണരൂപം കാണാം.

കണ്ടും മിണ്ടിയും ഇരുവർ എന്നാണ് അഭിമുഖത്തിന് നല്‍കിയിരിക്കുന്ന പേര്. രണ്ട് ദിവസമെടുത്ത് ക്ലിഫ് ഹൗസിലാണ് അഭിമുഖം ചിത്രീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമാണ് അഭിമുഖത്തിന്റെ ഉള്ളടക്കമെന്നാണ് പുറത്തുവന്ന ടീസർ നല്‍കുന്ന സൂചന.

സംവിധായകൻ ടി.കെ. രാജീവ് കുമാർ ഉള്‍പ്പെടെയുള്ളവരാണ് അഭിമുഖം തയാറാക്കിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഭിമുഖത്തെ പിആർ സ്റ്റണ്ട് എന്ന് പ്രതിപക്ഷം പരിഹസിച്ചിരുന്നു. എന്നാല്‍ മോഹൻലാലും പിണറായിയും തമ്മിലുള്ള വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നിലെന്നാണ് സിപിഎം മറുപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344276/thiruvanathapuram)