---
title: "പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രൊഫ. ടി. കെ. ഉമ്മൻ അന്തരിച്ചു"
english_title: "thiruvanathapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344310/thiruvanathapuram"
published_at: "2026-02-26T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fd841d799d_download_(2).jpeg"
keywords: []
---

# പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രൊഫ. ടി. കെ. ഉമ്മൻ അന്തരിച്ചു

> **Lead Summary:** തിരുവനന്തപുരം: രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രൊഫ. ടി. കെ. ഉമ്മൻ അന്തരിച്ചു.വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യയിലെ സാമൂഹിക ശാസ്ത്ര പഠനശാഖയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ ഖ്യാതി നേടിക്കൊടുത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം.രാജ്യത്തെ മുസ്ലിം വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥയെക്കുറിച്ച്‌ പഠിച്ച സച്ചാർ കമ്മിറ്റിയിലെ സുപ്രധാന അംഗമായിരുന്നു അദ്ദേഹം. ഡല്‍ഹി ജവഹർലാല്‍ നെഹ്‌റു സർവ്വകലാശാലയില്‍ നിന്ന് പ്രൊഫസറായി വിരമിച്ച അദ്ദേഹം അക്കാദമിക് രംഗത്ത് വലിയ സ്വാധീനം ചെലുത്തി.

## Article Content

തിരുവനന്തപുരം: രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രൊഫ. ടി. കെ. ഉമ്മൻ അന്തരിച്ചു.വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യയിലെ സാമൂഹിക ശാസ്ത്ര പഠനശാഖയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ ഖ്യാതി നേടിക്കൊടുത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം.രാജ്യത്തെ മുസ്ലിം വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥയെക്കുറിച്ച്‌ പഠിച്ച സച്ചാർ കമ്മിറ്റിയിലെ സുപ്രധാന അംഗമായിരുന്നു അദ്ദേഹം. ഡല്‍ഹി ജവഹർലാല്‍ നെഹ്‌റു സർവ്വകലാശാലയില്‍ നിന്ന് പ്രൊഫസറായി വിരമിച്ച അദ്ദേഹം അക്കാദമിക് രംഗത്ത് വലിയ സ്വാധീനം ചെലുത്തി.

സാമൂഹിക നീതി, ജനാധിപത്യം, ബഹുസ്വരത, സാമൂഹിക പ്രസ്ഥാനങ്ങള്‍ എന്നിവയെക്കുറിച്ച്‌ അദ്ദേഹം നടത്തിയ പഠനങ്ങള്‍ ഇന്നും ഈ മേഖലയിലെ മികച്ച അവലംബങ്ങളാണ്. ആലപ്പുഴ ജില്ലയിലെ വെണ്മണി സ്വദേശിയാണ്. 2008-ലാണ് രാജ്യം അദ്ദേഹത്തിന് പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചത്. ഇന്റർനാഷണല്‍ സോഷ്യോളജിക്കല്‍ അസോസിയേഷന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെയും ഭാരതത്തിലെയും സാമൂഹിക പരിവർത്തനങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തിയ ദാർശനികനായിരുന്നു അദ്ദേഹം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344310/thiruvanathapuram)