---
title: "സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇരിട്ടി മേഖലയില്‍ പൂര്‍ണ്ണം"
english_title: "Strikk"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34435/strikk"
published_at: "2022-03-28T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6241c3b475527_Screenshot_20220328_194140.jpg"
keywords: []
---

# സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇരിട്ടി മേഖലയില്‍ പൂര്‍ണ്ണം

> **Lead Summary:** സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇരിട്ടി മേഖലയില്‍ പൂര്‍ണ്ണം. കടപകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. ചുരുക്കം ചില വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.

## Article Content

സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇരിട്ടി മേഖലയില്‍ പൂര്‍ണ്ണം. കടപകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. ചുരുക്കം ചില വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.

പ്രവര്‍ത്തനം നടത്തിയ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സമരാനുകൂലികള്‍ അടപ്പിച്ചു. പണിമുടക്കില്‍ മലയോരമേഖല നിശ്ചലമായി. ഹര്‍ത്താലിനു സമാനമായ അന്തരീക്ഷമാണ് കാണാനായത്.

നിരത്തിലിറങ്ങിയ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ സമരാനുകൂലികള്‍ തടഞ്ഞു. രാവിലെ മുതല്‍ തുറന്നു പ്രവര്‍ത്തിച്ച  സ്ഥാപനങ്ങളില്‍ പ്രവര്‍ത്തകരെത്തി അടപ്പിച്ചു. സമരക്കാര്‍ ഇരിട്ടി ടൗണില്‍ പ്രകടനവും നടത്തി.

ഇരിട്ടി പയഞ്ചേരിമുക്കില്‍ എസ്.ബി.ഐ. ബാങ്കില്‍ ജോലി ചെയ്ത ജീവനക്കാരെ സമരക്കാര്‍ പുറത്താക്കി ബാങ്ക് അടപ്പിച്ചു. പോലീസ് സന്നാഹവും ടൗണില്‍ സുരക്ഷ ഒരുക്കി നിന്നിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34435/strikk)