---
title: "നാഷണല്‍ യൂത്ത് സെമിനാര്‍; മാര്‍ച്ച് രണ്ടുവരെ അപേക്ഷിക്കാം"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344474/applynow"
published_at: "2026-02-27T07:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a0f9705a3bc_images.png"
keywords: []
---

# നാഷണല്‍ യൂത്ത് സെമിനാര്‍; മാര്‍ച്ച് രണ്ടുവരെ അപേക്ഷിക്കാം

> **Lead Summary:** കണ്ണൂർ : സംസ്ഥാന യുവജന കമ്മീഷന്‍ മാര്‍ച്ച് അഞ്ച്, ആറ് തീയതികളില്‍ തിരുവനന്തപുരം കഴക്കൂട്ടം ടെക്നോപാര്‍ക്കില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 'യൂത്ത് വെല്‍ബീയിംഗ് ആന്‍ഡ് ലൈഫ് സ്‌റ്റൈല്‍ ട്രാന്‍സ്ഫര്‍മേഷന്‍സ്: എമര്‍ജിംഗ് ട്രെന്‍ഡ്സ്, പ്രൊസ്പെക്ട്സ് ആന്‍ഡ് ചലഞ്ചസ്' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ 18നും 40 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.

## Article Content

കണ്ണൂർ : സംസ്ഥാന യുവജന കമ്മീഷന്‍ മാര്‍ച്ച് അഞ്ച്, ആറ് തീയതികളില്‍ തിരുവനന്തപുരം കഴക്കൂട്ടം ടെക്നോപാര്‍ക്കില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 'യൂത്ത് വെല്‍ബീയിംഗ് ആന്‍ഡ് ലൈഫ് സ്‌റ്റൈല്‍ ട്രാന്‍സ്ഫര്‍മേഷന്‍സ്: എമര്‍ജിംഗ് ട്രെന്‍ഡ്സ്, പ്രൊസ്പെക്ട്സ് ആന്‍ഡ് ചലഞ്ചസ്' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ 18നും 40 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.

അക്കാദമിക് രംഗങ്ങളിലും അക്കാദമികേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ബയോഡേറ്റയും ഫോട്ടോയും സഹിതം ksycyouthseminar@gmail.com എന്ന മെയില്‍ ഐ.ഡിയിലോ കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം -33 എന്ന വിലാസത്തിലോ മാര്‍ച്ച് രണ്ടിനകം ലഭിക്കണം. ഫോണ്‍: 8086987262, 0471-2308630

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344474/applynow)