---
title: "പ്രകോപന മുദ്രാവാക്യവുമായി ജാഥ ; ചിന്ത ജെറോം ഉള്‍പ്പെടെ 55 പേര്‍ക്കെതിരെ കേസെടുത്തു"
english_title: "Protest with provocative slogans; Case registered against 55 people including Chinta Jerome"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344480/protest-with-provocative-slogans-case-registered-against-55-people-including-chinta-jerome"
published_at: "2026-02-27T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a10579946a3_download_(11).jpeg"
keywords: []
---

# പ്രകോപന മുദ്രാവാക്യവുമായി ജാഥ ; ചിന്ത ജെറോം ഉള്‍പ്പെടെ 55 പേര്‍ക്കെതിരെ കേസെടുത്തു

> **Lead Summary:** ഇരവിപുരത്ത് നടന്ന പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് ചിന്ത ജെറോം ഉള്‍പ്പെടെ 55 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.കോണ്‍ഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് ഇരവിപുരം പോലീസ് നടപടി സ്വീകരിച്ചത്. സമൂഹത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ഉദ്ദേശത്തോടെ സംഘം ചേര്‍ന്ന് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് ജാഥ സംഘടിപ്പിച്ചുവെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്.

## Article Content

ഇരവിപുരത്ത് നടന്ന പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് ചിന്ത ജെറോം ഉള്‍പ്പെടെ 55 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.കോണ്‍ഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് ഇരവിപുരം പോലീസ് നടപടി സ്വീകരിച്ചത്. സമൂഹത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ഉദ്ദേശത്തോടെ സംഘം ചേര്‍ന്ന് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് ജാഥ സംഘടിപ്പിച്ചുവെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കണ്ണൂരില്‍ കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവത്തിന് പിന്നാലെ ഡിവൈഎഫ്‌ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പ്രകടനത്തിനിടയില്‍ വിവാദമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുവെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. പരിപാടിയില്‍ ചിന്ത ജെറോവും പങ്കെടുത്തിരുന്നു.

സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ചയായതോടെ വിഷയത്തില്‍ പ്രതികരിച്ച്‌ ചിന്ത ജെറോം രംഗത്തെത്തി. പ്രതിഷേധം വൈകാരികമായ സാഹചര്യത്തിലായിരുന്നു നടന്നതെന്നും, സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വീഡിയോയിലെ ചെറിയൊരു ഭാഗം മാത്രമാണെന്നും അവര്‍ വിശദീകരിച്ചു. മുഴുവന്‍ സംഭവവിവരങ്ങളും പരിഗണിക്കാതെയാണു വിവാദമുണ്ടാക്കിയതെന്നും അവര്‍ വ്യക്തമാക്കി.

സംഭവത്തില്‍ തുടര്‍നടപടികള്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തീരുമാനിക്കുമെന്നാണ് ലഭിക്കുന്ന വിവരം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344480/protest-with-provocative-slogans-case-registered-against-55-people-including-chinta-jerome)