---
title: "സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു"
english_title: "Two Malayalis die after bus carrying Umrah pilgrims overturns in Saudi Arabia"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344481/two-malayalis-die-after-bus-carrying-umrah-pilgrims-overturns-in-saudi-arabia"
published_at: "2026-02-27T08:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a1061b0d7ae_download_(12).jpeg"
keywords: []
---

# സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു

> **Lead Summary:** സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു. റിയാദിന് സമീപം ഹൂത ബനീ തമീമില്‍ നിന്ന് ഉംറയ്ക്ക് തിരിച്ച സംഘമാണ് അപകടത്തില്‍പ്പെട്ടത്. പത്തനാപുരം സ്വദേശിനി ഷീബ, സംഘത്തിന്റെ അമീറും നിലമ്പൂര്‍ സ്വദേശിയുമായ ഇസ്മയില്‍ എന്നിവരാണ് മരിച്ച മലയാളികള്‍.

## Article Content

സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു. റിയാദിന് സമീപം ഹൂത ബനീ തമീമില്‍ നിന്ന് ഉംറയ്ക്ക് തിരിച്ച സംഘമാണ് അപകടത്തില്‍പ്പെട്ടത്. പത്തനാപുരം സ്വദേശിനി ഷീബ, സംഘത്തിന്റെ അമീറും നിലമ്പൂര്‍ സ്വദേശിയുമായ ഇസ്മയില്‍ എന്നിവരാണ് മരിച്ച മലയാളികള്‍.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു ദാരുണമായ അപകടമുണ്ടായത്. ഏകദേശം 50 തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ്, യാത്ര തുടങ്ങി 500 കിലോമീറ്റര്‍ അകലെ മഹലൂമിയ എന്ന സ്ഥലത്തെത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ പിന്‍വശത്തെ രണ്ട് ടയറുകള്‍ ഒരേസമയം പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം വിട്ട ബസ് എതിര്‍ദിശയിലുള്ള റോഡിലേക്ക് മറിയുകയായിരുന്നു. ബസിന്റെ മുകള്‍ഭാഗം തകരുകയും ആ വിടവിലൂടെ പുറത്തേക്ക് തെറിച്ചു വീണുമാണ് ഷീബയും ഇസ്മയിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. മരിച്ച ഷീബ വര്‍ഷങ്ങളായി ഭര്‍ത്താവിനൊപ്പം ഹൂത ബനീ തമീമില്‍ താമസിച്ചുവരികയായിരുന്നു. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ എട്ടുപേര്‍ മലയാളികളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344481/two-malayalis-die-after-bus-carrying-umrah-pilgrims-overturns-in-saudi-arabia)