---
title: "മൂഴിക്കല്‍ ലോക്ക് കം ബ്രിഡ്ജ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു"
english_title: "pinarayivijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344503/pinarayivijayan"
published_at: "2026-02-27T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a12304ef868_download_(12).jpeg"
keywords: []
---

# മൂഴിക്കല്‍ ലോക്ക് കം ബ്രിഡ്ജ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** വടകര: വടകര മാഹി കനാലില്‍ നിർമ്മിച്ച മൂഴിക്കല്‍ ലോക്ക് കം ബ്രിഡ്ജ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വർഷങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് വടകര മാഹി കനാല്‍ നവീകരണം സാധ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.ടൂറിസം രംഗത്തും ചരക്കു നീക്കത്തിനും കനാല്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

വടകര: വടകര മാഹി കനാലില്‍ നിർമ്മിച്ച മൂഴിക്കല്‍ ലോക്ക് കം ബ്രിഡ്ജ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വർഷങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് വടകര മാഹി കനാല്‍ നവീകരണം സാധ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.ടൂറിസം രംഗത്തും ചരക്കു നീക്കത്തിനും കനാല്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വടകര മാഹി കനാല്‍ കുറ്റ്യാടി പുഴയില്‍ ചേരുന്ന മണിയൂർ പഞ്ചായത്തിലെ മൂഴിക്കലിലാണ് പാലം നിർമിച്ചത്. ഇരുകരകളെ ബന്ധിപ്പിക്കാനും ശുദ്ധജലം നിലനിർത്താനും ഉപ്പുവെള്ള കയറ്റം തടയാനും പാലം ഉപകരിക്കും. ജലഗതാഗതത്തിനു തടസ്സമില്ലാത്ത രീതിയില്‍പാലം ഉയർത്തിയാണ് നിർമ്മിച്ചിരിക്കുന്നത്.10 ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പശ്ചിമ തീരെ ജലപാത നവ കേരള നിർമ്മിതിയില്‍ പ്രധാനമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344503/pinarayivijayan)