---
title: "സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്"
english_title: "goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344529/goldrate"
published_at: "2026-02-27T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a134ff23ccc_images_(1).jpeg"
keywords: []
---

# സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

> **Lead Summary:** തിരുവനന്തപുരം: ഒരു പവന് 400 രൂപ ഉയര്‍ന്നപ്പോള്‍, ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 14,810 രൂപയിലേക്കും വിലയെത്തിയിട്ടുണ്ട്. എന്നാല്‍ വെള്ളിവിലയില്‍ ഇടിവുണ്ട്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 294.90 രൂപയും കിലോയ്‌ക്ക് 100 രൂപ കുറഞ്ഞ് 2,94,900 രൂപയുമായി. സ്വര്‍ണം വാങ്ങിക്കാന്‍ ഇനിയൊരു നല്ല ദിവസം ലഭിക്കില്ലെന്ന സൂചനയാണ് വിപണിയില്‍ നിന്നെത്തുന്നത്.

## Article Content

തിരുവനന്തപുരം: ഒരു പവന് 400 രൂപ ഉയര്‍ന്നപ്പോള്‍, ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 14,810 രൂപയിലേക്കും വിലയെത്തിയിട്ടുണ്ട്. എന്നാല്‍ വെള്ളിവിലയില്‍ ഇടിവുണ്ട്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 294.90 രൂപയും കിലോയ്‌ക്ക് 100 രൂപ കുറഞ്ഞ് 2,94,900 രൂപയുമായി. സ്വര്‍ണം വാങ്ങിക്കാന്‍ ഇനിയൊരു നല്ല ദിവസം ലഭിക്കില്ലെന്ന സൂചനയാണ് വിപണിയില്‍ നിന്നെത്തുന്നത്.

വില കുറയുന്നതും കാത്തിരുന്നത് മിച്ചം. കേരളത്തില്‍ റെക്കോഡ് വിലയില്‍ തന്നെ പുരോഗമിക്കുകയാണ് സ്വര്‍ണവില്‍പന. എന്നെങ്കിലും വില കുറയും, അന്ന് പോയി സ്വര്‍ണം വാങ്ങാം എന്നുംപറഞ്ഞ് കാത്തിരുന്നവര്‍ക്ക് നിരാശ മാത്രം ഫലം.കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വര്‍ണവില കുറഞ്ഞത്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചുണ്ടായ ഈ മാറ്റം, ആശ്വാസം നല്‍കാന്‍ മാത്രമുള്ളതായിരുന്നില്ല. രാവിലെ ഗ്രാമിന് 20 രൂപ താഴ്ന്ന് 14,820 രൂപയും പവന് 160 രൂപ കുറഞ്ഞ് 1,18,560 രൂപയുമായിരുന്നു നിരക്ക്.

എന്നാല്‍ അന്താരാഷ്‌ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 5,193 ഡോളറിലേക്ക് താഴ്ന്നത് കേരളത്തില്‍ വീണ്ടും വിലകുറയുന്നതിന് വഴിവെച്ചു. ഇതോടെ ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,760 ഉം, പവന് 480 രൂപ കുറഞ്ഞ് 1,18,080 രൂപയുമായി.

എന്നാല്‍ ഈ വര്‍ഷം പകുതിയോടെ സ്വര്‍ണം 6,200 ഡോളറിന് മുകളിലേക്ക് എത്തുമെന്ന പ്രവചനങ്ങളും ശക്തമാണ്. അങ്ങനെയെങ്കില്‍ കേരളത്തില്‍ ഒരു പവന് ഒന്നര ലക്ഷത്തിന് മുകളില്‍ വില നല്‍കേണ്ടതായി വരും. വിലക്കയറ്റത്തിന് ശേഷം വിലയില്‍ സ്ഥിരത പുലര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344529/goldrate)