---
title: "ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്"
english_title: "vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344555/vacancy"
published_at: "2026-02-27T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a142898e4ae_download_(12).jpeg"
keywords: []
---

# ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

> **Lead Summary:** തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്റെ തിരുവനന്തപുരം ഓഫീസില്‍ നിലവില്‍ ഒഴിവുള്ള ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായിരിക്കും നിയമനം. പ്ലസ് ടു, സര്‍ക്കാര്‍ അംഗീകാരമുള്ളതും കുറഞ്ഞത് ആറ് മാസം ദൈര്‍ഘ്യമുള്ളതുമായ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്സ്/ ഡി സി എ യോഗ്യതയുള്ള 18 മുതല്‍ 40 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. എം എസ് ഓഫീസ് പരിചയം അഭികാമ്യം. അര്‍ഹതയുള്ളവര്‍ക്ക് ചട്ടപ്രകാരമുള്ള വയസിളവ് ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ രേഖകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് ആറിന് രാവിലെ 9.30ന് പി.എം.ജിക്ക് സമീപമുള്ള കമ്മീഷന്‍ ആസ്ഥാനത്ത് എത്തണം.

## Article Content

തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്റെ തിരുവനന്തപുരം ഓഫീസില്‍ നിലവില്‍ ഒഴിവുള്ള ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായിരിക്കും നിയമനം. പ്ലസ് ടു, സര്‍ക്കാര്‍ അംഗീകാരമുള്ളതും കുറഞ്ഞത് ആറ് മാസം ദൈര്‍ഘ്യമുള്ളതുമായ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്സ്/ ഡി സി എ യോഗ്യതയുള്ള 18 മുതല്‍ 40 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. എം എസ് ഓഫീസ് പരിചയം അഭികാമ്യം. അര്‍ഹതയുള്ളവര്‍ക്ക് ചട്ടപ്രകാരമുള്ള വയസിളവ് ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ രേഖകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് ആറിന് രാവിലെ 9.30ന് പി.എം.ജിക്ക് സമീപമുള്ള കമ്മീഷന്‍ ആസ്ഥാനത്ത് എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344555/vacancy)