---
title: "ആശാന്‍ വരാര്‍; ഉടുമ്പന്‍ചോലയില്‍ മൂന്നാമങ്കത്തിനിറങ്ങാന്‍ എംഎം മണി"
english_title: "Mmaniinudumbanchola"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344579/mmaniinudumbanchola"
published_at: "2026-02-27T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a1552b20293_1000184558.jpg"
keywords: []
---

# ആശാന്‍ വരാര്‍; ഉടുമ്പന്‍ചോലയില്‍ മൂന്നാമങ്കത്തിനിറങ്ങാന്‍ എംഎം മണി

> **Lead Summary:** **ഇടുക്കി : **ഉടുമ്പന്‍ചോലയില്‍ എംഎം മണിക്ക് മൂന്നാം ഊഴം. ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പട്ടികയില്‍ എംഎം മണി തന്നെ മത്സരിക്കണം എന്ന് ആവശ്യം. ദേവികുളത്ത് എ രാജ വീണ്ടും സ്ഥാനാര്‍ഥിയാകും. എം എം മണി തന്നെയായിരിക്കും ഉടുമ്പന്‍ ചോലയിലെ സ്ഥാനാര്‍ഥിയെന്ന തരത്തില്‍ നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സജീവമായിത്തന്നെ മണ്ഡലത്തില്‍ എംഎം മണി തുടരുകയും ചെയ്തു. എംഎം മണിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന പ്രചാരണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ശക്തനായിത്തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന തരത്തില്‍ വിശദീകരണക്കുറിപ്പിറക്കിയിരുന്നു. ജില്ലാ സെക്രട്ടറിയേറ്റിന്റെ ആവശ്യം സംസ്ഥാന നേതൃത്വം അംഗീകരിക്കാനുള്ള സാധ്യതയാണ് കാണുന്നത്.

## Article Content

**ഇടുക്കി : **ഉടുമ്പന്‍ചോലയില്‍ എംഎം മണിക്ക് മൂന്നാം ഊഴം. ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പട്ടികയില്‍ എംഎം മണി തന്നെ മത്സരിക്കണം എന്ന് ആവശ്യം. ദേവികുളത്ത് എ രാജ വീണ്ടും സ്ഥാനാര്‍ഥിയാകും. എം എം മണി തന്നെയായിരിക്കും ഉടുമ്പന്‍ ചോലയിലെ സ്ഥാനാര്‍ഥിയെന്ന തരത്തില്‍ നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സജീവമായിത്തന്നെ മണ്ഡലത്തില്‍ എംഎം മണി തുടരുകയും ചെയ്തു. എംഎം മണിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന പ്രചാരണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ശക്തനായിത്തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന തരത്തില്‍ വിശദീകരണക്കുറിപ്പിറക്കിയിരുന്നു. ജില്ലാ സെക്രട്ടറിയേറ്റിന്റെ ആവശ്യം സംസ്ഥാന നേതൃത്വം അംഗീകരിക്കാനുള്ള സാധ്യതയാണ് കാണുന്നത്.

ആലത്തൂരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പൊന്നുക്കുട്ടനും നെന്‍മാറയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രേമനുമാണ് പരിഗണനയിലുള്ളത്. ആലത്തൂരിലും തരൂരും അപ്രതീക്ഷിത സ്ഥാനാര്‍ഥി വരാനുള്ള സാധ്യതയുണ്ട്. പാലക്കാട് ജില്ലയില്‍ പാര്‍ട്ടി മത്സരിക്കുന്ന രണ്ടു സീറ്റുകളില്‍ ഒന്നില്‍ പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാനാണ് സിപിഐയിലെ ആലോചന. മണ്ണാര്‍ക്കാട് മണ്ഡലത്തിലാണ് സിപിഐ സ്വതന്ത്ര പരീക്ഷണത്തിന് ഒരുങ്ങുന്നത്. പാര്‍ട്ടി സ്ഥാനാര്‍ഥി തുടര്‍ച്ചയായി തോല്‍ക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം. മതസമുദായിക നേതൃത്വവുമായി അടുത്ത ബന്ധമുള്ളതും പൊതു സ്വീകാര്യതയുള്ള ആളിനെയും ആണ് സിപിഐ പരിഗണിക്കുന്നത് . മണ്ണാര്‍ക്കാട് സഹകരണ ബാങ്കിന്റെ മുന്‍ ഭാരവാഹിയാണ് ഇപ്പോള്‍ സിപിഐ നേതാക്കളുടെ മനസ്സിലുള്ളത്. മുന്നണിയിലെ സിറ്റുവിഭജനം അന്തിമമായി തീരുമാനിച്ചാല്‍ സിപിഐ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344579/mmaniinudumbanchola)