---
title: "എഞ്ചിനീയറിംഗ് അപ്രന്റീസ് നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344670/appoinment"
published_at: "2026-02-28T06:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a245a963c0b_download.jpeg"
keywords: []
---

# എഞ്ചിനീയറിംഗ് അപ്രന്റീസ് നിയമനം

> **Lead Summary:** സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ണൂര്‍ ജില്ലാ കാര്യാലയത്തിലേക്ക് എഞ്ചിനീയറിംഗ് ബിരുദമുള്ള അപ്രന്റീസുമാരെ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സിവില്‍/മെക്കാനിക്കല്‍/ എന്‍വിയോണ്‍മെന്റ് വിഷയങ്ങളില്‍ 50 ശതമാനത്തില്‍ കുറയാതെ ബിടെക് ബിരുദമുള്ള 28 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ആറുമാസത്തിനുള്ളില്‍ എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ കാര്യാലയം, റബ്‌കോ ഹൗസ്, ആറാം നില, സൗത്ത് ബസാര്‍, കണ്ണൂര്‍ - 2 എന്ന വിലാസത്തില്‍ മാര്‍ച്ച് പത്തിന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2711621

## Article Content

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ണൂര്‍ ജില്ലാ കാര്യാലയത്തിലേക്ക് എഞ്ചിനീയറിംഗ് ബിരുദമുള്ള അപ്രന്റീസുമാരെ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സിവില്‍/മെക്കാനിക്കല്‍/ എന്‍വിയോണ്‍മെന്റ് വിഷയങ്ങളില്‍ 50 ശതമാനത്തില്‍ കുറയാതെ ബിടെക് ബിരുദമുള്ള 28 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ആറുമാസത്തിനുള്ളില്‍ എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ കാര്യാലയം, റബ്‌കോ ഹൗസ്, ആറാം നില, സൗത്ത് ബസാര്‍, കണ്ണൂര്‍ - 2 എന്ന വിലാസത്തില്‍ മാര്‍ച്ച് പത്തിന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2711621

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344670/appoinment)