---
title: " മന്ത്രിയെ ആക്രമിച്ചിട്ടില്ല; സുരക്ഷാപ്രശ്നമില്ലെന്നും പോലീസ്"
english_title: "veeenajeorge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344677/veeenajeorge"
published_at: "2026-02-28T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a24a36ddf91_download_(12).jpeg"
keywords: []
---

#  മന്ത്രിയെ ആക്രമിച്ചിട്ടില്ല; സുരക്ഷാപ്രശ്നമില്ലെന്നും പോലീസ്

> **Lead Summary:** കണ്ണൂർ: മന്ത്രി വീണാ ജോർജിനു കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ കെഎസ്യു പ്രതിഷേധക്കാരുടെ മർദനമേറ്റില്ലെന്നും മന്ത്രിക്കു സുരക്ഷയൊരുക്കുന്നതില്‍ ഒരുതരത്തിലുമുള്ള വീഴ്ചയുണ്ടായിട്ടില്ലെന്നും പോലീസ് റിപ്പോർട്ട്.കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെ 55 സിസിടിവി കാമറകളുടെ ദൃശ്യങ്ങളും വിവിധ മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളും സൂക്ഷ്മമായി പരിശോധിച്ച ശേഷമാണു പോലീസ് റിപ്പോർട്ട് തയാറാക്കിയത്. പ്രകോപിതയായി സമരക്കാരുടെ അടുത്തേക്കു പോകാൻ ശ്രമിച്ച മന്ത്രിയെ വനിതാ പോലീസുദ്യോഗസ്ഥയടക്കം അനുനയിപ്പിച്ച്‌ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും മന്ത്രിയെ പോലീസ് വലയത്തില്‍ സുരക്ഷിതയാക്കി നിർത്തുകയും ചെയ്തിട്ടുണ്ട്.

## Article Content

കണ്ണൂർ: മന്ത്രി വീണാ ജോർജിനു കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ കെഎസ്യു പ്രതിഷേധക്കാരുടെ മർദനമേറ്റില്ലെന്നും മന്ത്രിക്കു സുരക്ഷയൊരുക്കുന്നതില്‍ ഒരുതരത്തിലുമുള്ള വീഴ്ചയുണ്ടായിട്ടില്ലെന്നും പോലീസ് റിപ്പോർട്ട്.കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെ 55 സിസിടിവി കാമറകളുടെ ദൃശ്യങ്ങളും വിവിധ മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളും സൂക്ഷ്മമായി പരിശോധിച്ച ശേഷമാണു പോലീസ് റിപ്പോർട്ട് തയാറാക്കിയത്. പ്രകോപിതയായി സമരക്കാരുടെ അടുത്തേക്കു പോകാൻ ശ്രമിച്ച മന്ത്രിയെ വനിതാ പോലീസുദ്യോഗസ്ഥയടക്കം അനുനയിപ്പിച്ച്‌ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും മന്ത്രിയെ പോലീസ് വലയത്തില്‍ സുരക്ഷിതയാക്കി നിർത്തുകയും ചെയ്തിട്ടുണ്ട്.

അതോടൊപ്പം സമരക്കാർ മന്ത്രിയുടെ അടുത്തേക്ക് വരാൻ നടത്തിയ ശ്രമം ഫലവത്തായ രീതിയില്‍ തന്നെ തടഞ്ഞതായും സെപ്ഷല്‍ ബ്രാഞ്ച് വിഭാഗം തയാറാക്കി ഉത്തര മേഖലാ ഡിഐജി സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്കു സമർപ്പിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കോടതിയില്‍ ഹാജരാക്കും.അതേസമയം, മന്ത്രിക്ക് കഴുത്തിനും ഇടതുകൈക്കും പരിക്കേറ്റിട്ടുണ്ടെന്നു മെഡിക്കല്‍ ബോർഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344677/veeenajeorge)