---
title: "ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു."
english_title: "kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344703/kelakam"
published_at: "2026-02-28T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2738050a91_WhatsApp_Image_2026-02-28_at_9.27.35_AM.jpeg"
keywords: []
---

# ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

> **Lead Summary:** അടയ്ക്കാത്തോട്: അടയ്ക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ചെട്ടിയാംപറമ്പ് ഗവൺമെൻറ് യുപി സ്കൂളിലെ കുട്ടികൾക്ക് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോ ബോട്ടിക്സ് എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ എസ്തർ അന്ന ബോബി, മെഹ്നാ പി എം , എൽസീന ജെയിംസ് ,അനന്തിക ദീപു ,മെറിൻ ബോബൻ എന്നീ വിദ്യാർത്ഥികൾ ക്ലാസുകൾ നയിച്ചു.

## Article Content

അടയ്ക്കാത്തോട്: അടയ്ക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ചെട്ടിയാംപറമ്പ് ഗവൺമെൻറ് യുപി സ്കൂളിലെ കുട്ടികൾക്ക് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോ ബോട്ടിക്സ് എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ എസ്തർ അന്ന ബോബി, മെഹ്നാ പി എം , എൽസീന ജെയിംസ് ,അനന്തിക ദീപു ,മെറിൻ ബോബൻ എന്നീ വിദ്യാർത്ഥികൾ ക്ലാസുകൾ നയിച്ചു.

ചെട്ടിയാംപറമ്പ് ഗവൺമെൻറ് യുപി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു പി ക്ലാസ് ഉദ്ഘാടനം ചെയ്തു. അടയ്ക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ  ജോസ് സ്റ്റീഫൻ സന്ദേശം നൽകി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ജസീന്ത കെ വി ,സിസ്റ്റർ ജിഷ ഇ ജി എന്നിവർ സംസാരിച്ചു. സ്ലൈഡ് പ്രദർശനം, കുട്ടികളുമായി സംവാദം, സംശയനിവാരണം എന്നിവയും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344703/kelakam)