---
title: "‘കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി കേന്ദ്ര സർക്കാരിന്‍റെ മുഖത്തേറ്റ അടി’: എ എ റഹീം എം പി"
english_title: "Asrahimmp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344815/asrahimmp"
published_at: "2026-02-28T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2beb79e883_1000185109.jpg"
keywords: []
---

# ‘കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി കേന്ദ്ര സർക്കാരിന്‍റെ മുഖത്തേറ്റ അടി’: എ എ റഹീം എം പി

> **Lead Summary:** **കൊച്ചി :** കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി കേന്ദ്ര സർക്കാരിന്‍റെ മുഖത്തേറ്റ അടിയാണെന്ന് എ എ റഹീം എം പി. മദ്യനയക്കേസ് ബി ജെ പി യ്ക്ക് അധികാരത്തിൽ വരാനുള്ള വഴിയായിരുന്നു. ദില്ലി കോൺഗ്രസ് അധ്യക്ഷന്‍റെ പരാതിയിലായിരുന്നു കേസെടുത്തത്. ബിജെപിയുടെ കയ്യിലെ കളിപ്പാവയായി കോൺഗ്രസ് മാറി. കോടതി വിധി ബിജെപിയ്ക്ക് എതിരെ മാത്രമല്ല കോൺഗ്രസിന് നേരെയും വിരൽ ചൂണ്ടുകയാണെന്നും എ എ റഹീം കൊച്ചിയില്‍ പ്രതികരിച്ചു.

## Article Content

**കൊച്ചി :** കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി കേന്ദ്ര സർക്കാരിന്‍റെ മുഖത്തേറ്റ അടിയാണെന്ന് എ എ റഹീം എം പി. മദ്യനയക്കേസ് ബി ജെ പി യ്ക്ക് അധികാരത്തിൽ വരാനുള്ള വഴിയായിരുന്നു. ദില്ലി കോൺഗ്രസ് അധ്യക്ഷന്‍റെ പരാതിയിലായിരുന്നു കേസെടുത്തത്. ബിജെപിയുടെ കയ്യിലെ കളിപ്പാവയായി കോൺഗ്രസ് മാറി. കോടതി വിധി ബിജെപിയ്ക്ക് എതിരെ മാത്രമല്ല കോൺഗ്രസിന് നേരെയും വിരൽ ചൂണ്ടുകയാണെന്നും എ എ റഹീം കൊച്ചിയില്‍ പ്രതികരിച്ചു.

അതേസമയം, കോൺഗ്രസ് നേതാക്കൾ സീറ്റിന് കോഴവാങ്ങിയെന്ന ഹരിയാന മഹിളാ കോൺഗ്രസ് സെക്രട്ടറിയുടെ ഭർത്താവിന്‍റെ വെളിപ്പെടുത്തൽ ഗൗരവതരമെന്ന് എ എ റഹീം എം പി പറഞ്ഞു. കള്ളപ്പണ ഇടപാടിന്‍റെ വിവരങ്ങൾ പുറത്തു വന്നിട്ടും ഇ ഡി അന്വേഷിക്കാത്തതെന്തുകൊണ്ടെന്നും എ എ റഹീം ചോദിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സീറ്റ് കച്ചവടം നടത്തി പണം സമ്പാദിക്കുമ്പോള്‍ ഇത്തരം കച്ചവടത്തെ തടയാൻ കഴിയാത്ത അശക്തരായി കോൺഗ്രസ് നേതൃത്വം മാറിയെന്നും എ എ റഹീം കൊച്ചിയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344815/asrahimmp)