---
title: "സപ്ലൈകോ സ്ഥാപനങ്ങളിൽ വാർഷിക സ്റ്റോക്ക് പരിശോധന"
english_title: "Supplyco"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34483/supplyco"
published_at: "2022-03-29T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242684e0aad9_images (5).jpeg"
keywords: []
---

# സപ്ലൈകോ സ്ഥാപനങ്ങളിൽ വാർഷിക സ്റ്റോക്ക് പരിശോധന

> **Lead Summary:** സപ്ലൈകോ സ്ഥാപനങ്ങളിൽ വാർഷിക സ്റ്റോക്ക് പരിശോധന നടക്കുന്നതിനാൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഔട്ട്‌ലെറ്റുകളിൽ വിൽപ്പന തടസ്സപ്പെടാൻ സാധ്യത.

## Article Content

സപ്ലൈകോ സ്ഥാപനങ്ങളിൽ വാർഷിക സ്റ്റോക്ക് പരിശോധന നടക്കുന്നതിനാൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഔട്ട്‌ലെറ്റുകളിൽ വിൽപ്പന തടസ്സപ്പെടാൻ സാധ്യത.

ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾ മുൻകൂട്ടി സാധനങ്ങൾ വാങ്ങി സഹകരിക്കണമെന്ന് സി.എം.ഡി. സഞ്ജീബ്കുമാർ പട്‌ജോഷി അറിയിച്ചു.

സ്റ്റോക്കെടുപ്പ് വിവിധ ഘട്ടങ്ങളായി നടക്കുന്നതിനാൽ മാവേലി സ്റ്റോറുകളിൽ ഒരുദിവസം മാത്രമേ വില്പന തടസ്സപ്പെടുകയുള്ളു. സപ്ലൈകോയുടെ 1,600-ൽപ്പരം വില്പനശാലകളിലും 56 ഡിപ്പോകളിലും കേന്ദ്ര-മേഖലാ കാര്യാലയങ്ങളിലും ഈ ദിവസങ്ങളിൽ കണക്കെടുപ്പ് നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34483/supplyco)