---
title: "പശ്ചിമേഷ്യൻ സംഘർഷം; ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ"
english_title: "Eranezrayerissue"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344845/eranezrayerissue"
published_at: "2026-02-28T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2dea94f85a_1000185134.jpg"
keywords: []
---

# പശ്ചിമേഷ്യൻ സംഘർഷം; ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ

> **Lead Summary:** **ഡൽഹി : **പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് പിന്നാലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ. സുരക്ഷിത സ്ഥാനങ്ങളിൽ തുടരാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദ്ദേശം. സംഘർഷങ്ങൾക്ക് പിന്നാലെ പശ്ചിമേഷ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. മലയാളികൾക്ക് വേണ്ടി നോർക്ക ഹെൽപ്പ്ലൈൻ നമ്പർ ആരംഭിച്ചു.

## Article Content

**ഡൽഹി : **പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് പിന്നാലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ. സുരക്ഷിത സ്ഥാനങ്ങളിൽ തുടരാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദ്ദേശം. സംഘർഷങ്ങൾക്ക് പിന്നാലെ പശ്ചിമേഷ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. മലയാളികൾക്ക് വേണ്ടി നോർക്ക ഹെൽപ്പ്ലൈൻ നമ്പർ ആരംഭിച്ചു.

പശ്ചിമേഷ്യയൻ രാജ്യങ്ങളിലെ ഇന്ത്യൻക്കാർ സുരക്ഷിത ഇടങ്ങളിൽ തുടരണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം. ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കെ സി വേണുഗോപാലും ഇ ടി മുഹമ്മദ്‌ ബഷീറും അടക്കമുള്ള എംപിമാർ ആവശ്യപ്പെട്ടു.

പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ എയർലൈൻ കമ്പനികൾ റദ്ദാക്കി. നെടുമ്പാശ്ശേരി, കരിപ്പൂർ, ഡൽഹി വിമാത്താവളങ്ങളിൽ നിന്നടക്കമാണ് എയർ ഇന്ത്യ,ഇൻഡിയോ, ആകാസ സർവീസുകൾ റദ്ദാക്കിയത്. പശ്ചിമേഷ്യയിലെ മലയാളികൾക്ക് വേണ്ടി നോർക്കഹെൽപ്പ്ലൈൻ നമ്പർ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344845/eranezrayerissue)