---
title: "സിപിഐഎം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ജോര്‍ജ് കെ ആന്റണി അന്തരിച്ചു."
english_title: "Malappuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344892/malappuram"
published_at: "2026-03-01T07:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a39acf34da0_Screenshot_2026-03-01_071601.jpg"
keywords: []
---

# സിപിഐഎം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ജോര്‍ജ് കെ ആന്റണി അന്തരിച്ചു.

> **Lead Summary:** നിലമ്പൂര്‍: സിപിഐഎം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ജോര്‍ജ് കെ ആന്റണി അന്തരിച്ചു. 75 വയസായിരുന്നു. നിലമ്പൂര്‍ ചന്തക്കുന്ന് മയ്യന്താണി സ്വദേശിയായ ഇദ്ദേഹം നിലവില്‍ നിലമ്പൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്നു.

## Article Content

നിലമ്പൂര്‍: സിപിഐഎം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ജോര്‍ജ് കെ ആന്റണി അന്തരിച്ചു. 75 വയസായിരുന്നു. നിലമ്പൂര്‍ ചന്തക്കുന്ന് മയ്യന്താണി സ്വദേശിയായ ഇദ്ദേഹം നിലവില്‍ നിലമ്പൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്നു.

സിപിഐഎം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റംഗം, കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, സിഐടിയു സംസ്ഥാന വവൈസ് പ്രസിഡന്റ്, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലമ്പൂര്‍ നഗരസഭാംഗമായിരുന്നു.

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു മരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344892/malappuram)