---
title: "ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍  9 ട്രെ​യി​നു​ക​ളി​ല്‍ റി​സ​ര്‍​വ് ചെ​യ്യാ​ത്ത കോ​ച്ചു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന്​ റെ​യി​ല്‍​വേ"
english_title: "Unreserved coach"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34491/unreserved-coach"
published_at: "2022-03-29T07:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62426f16dadd2_images (9).jpeg"
keywords: []
---

# ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍  9 ട്രെ​യി​നു​ക​ളി​ല്‍ റി​സ​ര്‍​വ് ചെ​യ്യാ​ത്ത കോ​ച്ചു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന്​ റെ​യി​ല്‍​വേ

> **Lead Summary:** പാ​ല​ക്കാ​ട്​: ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ ഒ​മ്ബ​ത്​ ട്രെ​യി​നു​ക​ളി​ല്‍ റി​സ​ര്‍​വ് ചെ​യ്യാ​ത്ത കോ​ച്ചു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന്​ റെ​യി​ല്‍​വേ അ​റി​യി​ച്ചു.

## Article Content

പാ​ല​ക്കാ​ട്​: ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ ഒ​മ്ബ​ത്​ ട്രെ​യി​നു​ക​ളി​ല്‍ റി​സ​ര്‍​വ് ചെ​യ്യാ​ത്ത കോ​ച്ചു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന്​ റെ​യി​ല്‍​വേ അ​റി​യി​ച്ചു.

നേ​ര​ത്തേ മേ​യ്​ ഒ​ന്നി​ന്​ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നാ​ണ്​ അ​റി​യി​ച്ചി​രു​ന്ന​ത്.

റി​സ​ര്‍​വ് ചെ​യ്യാ​ത്ത കോ​ച്ചു​ക​ളി​ല്‍ ടി​ക്ക​റ്റ് റി​സ​ര്‍​വ് ചെ​യ്ത യാ​ത്ര​ക്കാ​ര്‍​ക്ക് മു​ഴു​വ​ന്‍ റീ​ഫ​ണ്ടും ല​ഭി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച്‌ റി​സ​ര്‍​വ് ചെ​യ്ത യാ​ത്ര​ക്കാ​രു​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത മൊ​ബൈ​ല്‍ ന​മ്ബ​റി​ലേ​ക്ക് എ​സ്.​എം.​എ​സ് അ​യ​ച്ചി​ട്ടു​ണ്ട്. താ​ഴെ​പ്പ​റ​യു​ന്ന ട്രെ​യി​നു​ക​ളി​ലാ​ണ്​ റി​സ​ര്‍​വ് ചെ​യ്യാ​ത്ത കോ​ച്ച്‌​ പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത്.

1. 16325 നി​ല​മ്ബൂ​ര്‍ റോ​ഡ്-​കോ​ട്ട​യം എ​ക്സ്​​പ്ര​സ്.

2. 16326 കോ​ട്ട​യം-​നി​ല​മ്ബൂ​ര്‍ റോ​ഡ് എ​ക്സ്​​പ്ര​സ്.

3. 16356 മം​ഗ​ളൂ​രു ജ​ങ്​​ഷ​ന്‍-​കൊ​ച്ചു​വേ​ളി അ​ന്ത്യോ​ദ​യ സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്സ്​​പ്ര​സ്.

4. 16355 കൊ​ച്ചു​വേ​ളി-​മം​ഗ​ളൂ​രു ജ​ങ്​​ഷ​ന്‍ അ​ന്ത്യോ​ദ​യ സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്സ്​​പ്ര​സ്.

5. 16607 ക​ണ്ണൂ​ര്‍-​കോ​യ​മ്ബ​ത്തൂ​ര്‍ എ​ക്സ്​​പ്ര​സ്.

6. 16608 കോ​യ​മ്ബ​ത്തൂ​ര്‍-​ക​ണ്ണൂ​ര്‍ എ​ക്സ്​​പ്ര​സ്.

7. 16843 തി​രു​ച്ചി​റ​പ്പ​ള്ളി ജ​ങ്​​ഷ​ന്‍-​പാ​ല​ക്കാ​ട് ടൗ​ണ്‍ എ​ക്സ്​​പ്ര​സ്.

8. 16844 പാ​ല​ക്കാ​ട് ടൗ​ണ്‍-​തി​രു​ച്ചി​റ​പ്പ​ള്ളി ജ​ങ്​​ഷ​ന്‍ എ​ക്സ്​​പ്ര​സ്.

9. 16610 മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍-​കോ​ഴി​ക്കോ​ട് എ​ക്സ്​​പ്ര​സ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34491/unreserved-coach)