---
title: "സമൂഹ നോമ്പ് തുറയിലൂടെ സൗഹൃദത്തിൻ്റെ അടക്കാത്തോട് മോഡൽ"
english_title: "Adakkathodemodel"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/344990/adakkathodemodel"
published_at: "2026-03-01T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a42f5c8d16d_1000185290.jpg"
keywords: []
---

# സമൂഹ നോമ്പ് തുറയിലൂടെ സൗഹൃദത്തിൻ്റെ അടക്കാത്തോട് മോഡൽ

> **Lead Summary:** കേളകം: അടക്കാത്തോട് മുഹിയുദ്ദീൽജുമാമസ്ജിദിന്റെ ആഭിമുഖ്യത്തിൽ നൂറുൽ ഹുദ മദ്രസയിൽ നടത്തപ്പെടുന്ന സമൂഹ നോമ്പ് തുറ നാട്ടിലെ വിശ്വാസി സമൂഹത്തിൻ്റെ ഒരുമയുടെ വേദിയാകുന്നു. തദ്ദേശീയരും ,മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വരും,കൊച്ച് കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുക്കുന്ന സമൂഹ നോമ്പ് തുറയുടെ വിഭവങ്ങളെത്തിക്കാൻ മൽസരിക്കുകയാണ് പ്രദേശത്തെ വിശ്വാസികൾ. നൂറ്റി അമ്പതോളം പേർ പങ്കെടുക്കുന്ന നോമ്പ് തുറ പരിപാടിക്ക് വിഭവങ്ങൾ ഓരോ ദിവസവും ഓരോ ആളുകളാണ് എത്തിക്കുന്നത്. നോമ്പ് തുറ വിഭവങ്ങൾക്ക് ശേഷം രുചികരമായ നോമ്പ് കഞ്ഞിയും നുകർന്നാണ് നോമ്പുകാരുടെ മടക്കം. നോമ്പ് കഞ്ഞി വീടുകളിലേക്കും എത്തിക്കും.ഇതിൽ പ്രവാസികളും ,നാട്ടുകാരും ഉണ്ട്. അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഇമാം സൽമാൻ ഖാസിമിയുടെ കാർമ്മികത്യത്തിലാണ് സമൂഹ നോമ്പ് തുറ പുരോഗമിക്കുന്നത്.

## Article Content

കേളകം: അടക്കാത്തോട് മുഹിയുദ്ദീൽജുമാമസ്ജിദിന്റെ ആഭിമുഖ്യത്തിൽ നൂറുൽ ഹുദ മദ്രസയിൽ നടത്തപ്പെടുന്ന സമൂഹ നോമ്പ് തുറ നാട്ടിലെ വിശ്വാസി സമൂഹത്തിൻ്റെ ഒരുമയുടെ വേദിയാകുന്നു. തദ്ദേശീയരും ,മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വരും,കൊച്ച് കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുക്കുന്ന സമൂഹ നോമ്പ് തുറയുടെ വിഭവങ്ങളെത്തിക്കാൻ മൽസരിക്കുകയാണ് പ്രദേശത്തെ വിശ്വാസികൾ. നൂറ്റി അമ്പതോളം പേർ പങ്കെടുക്കുന്ന നോമ്പ് തുറ പരിപാടിക്ക് വിഭവങ്ങൾ ഓരോ ദിവസവും ഓരോ ആളുകളാണ് എത്തിക്കുന്നത്. നോമ്പ് തുറ വിഭവങ്ങൾക്ക് ശേഷം രുചികരമായ നോമ്പ് കഞ്ഞിയും നുകർന്നാണ് നോമ്പുകാരുടെ മടക്കം. നോമ്പ് കഞ്ഞി വീടുകളിലേക്കും എത്തിക്കും.ഇതിൽ പ്രവാസികളും ,നാട്ടുകാരും ഉണ്ട്. അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഇമാം സൽമാൻ ഖാസിമിയുടെ കാർമ്മികത്യത്തിലാണ് സമൂഹ നോമ്പ് തുറ പുരോഗമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/344990/adakkathodemodel)