---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345021/kseb"
published_at: "2026-03-02T06:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a4e7f66ed5d_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : കണ്ണൂർ സെക്ഷൻ പരിധിയിൽ പൊതിയോട്ടുകാവ്, തളാപ്പ് വയൽ, തളാപ്പ് അമ്പലം, അമ്പാടിമുക്ക് ഭാഗങ്ങളിൽ മാർച്ച് രണ്ടിന് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ ഭാഗികമായും ടി.കെ ജംഗ്ഷൻ മുതൽ കാൽടെക്‌സ്, കലക്ടറേറ്റ്, ആർടിഒ ഓഫീസ്, താവക്കര വരെ രാവിലെ 10 മണി മുതൽ 11 മണി വരെയും വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ : കണ്ണൂർ സെക്ഷൻ പരിധിയിൽ പൊതിയോട്ടുകാവ്, തളാപ്പ് വയൽ, തളാപ്പ് അമ്പലം, അമ്പാടിമുക്ക് ഭാഗങ്ങളിൽ മാർച്ച് രണ്ടിന് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ ഭാഗികമായും ടി.കെ ജംഗ്ഷൻ മുതൽ കാൽടെക്‌സ്, കലക്ടറേറ്റ്, ആർടിഒ ഓഫീസ്, താവക്കര വരെ രാവിലെ 10 മണി മുതൽ 11 മണി വരെയും വൈദ്യുതി മുടങ്ങും.

മാർച്ച് രണ്ടിന് എൽടി ലൈനിന് സമീപം ഉള്ള മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ പെലുപ്പിൽകാവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മണി മുതൽ 10 മണി വരെയും കടാങ്കോട് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മണി മുതൽ ഉച്ച 12 മണി വരെയും കടാങ്കോട് പള്ളി ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച 12 മുതൽ മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

എൽടി കേബിൾ പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് രണ്ടിന് രാവിലെ 10 മണി മുതൽ 11.30 വരെ ഏച്ചൂർ സെക്ഷനിലെ കരിയിൽകാവ്, ഡയമണ്ട് പെയിന്റ്, പന്നിയേട്ട്, വട്ടപെയിൽകനാൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345021/kseb)