---
title: "ഗള്‍ഫിലെ എസ്‍എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റും: പരീക്ഷ കോര്‍ഡിനേറ്റര്‍ ശുപാര്‍ശ നല്‍കി"
english_title: "SSLC and Plus Two exams in the Gulf will be changed: Examination coordinator recommends"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345108/sslc-and-plus-two-exams-in-the-gulf-will-be-changed-examination-coordinator-recommends"
published_at: "2026-03-02T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5370c14899_download_(18).jpeg"
keywords: []
---

# ഗള്‍ഫിലെ എസ്‍എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റും: പരീക്ഷ കോര്‍ഡിനേറ്റര്‍ ശുപാര്‍ശ നല്‍കി

> **Lead Summary:** തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ നടക്കാനിരിക്കുന്ന എസ്‍എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചേക്കും.ഇതുസംബന്ധിച്ച്‌ ആവശ്യവുമായി ഗള്‍ഫിലെ പരീക്ഷ കോര്‍ഡിനേറ്റര്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. പരീക്ഷ മാറ്റിവെക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടാകും.

## Article Content

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ നടക്കാനിരിക്കുന്ന എസ്‍എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചേക്കും.ഇതുസംബന്ധിച്ച്‌ ആവശ്യവുമായി ഗള്‍ഫിലെ പരീക്ഷ കോര്‍ഡിനേറ്റര്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. പരീക്ഷ മാറ്റിവെക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടാകും.

അഞ്ചാം തീയതി നടക്കേണ്ട എസ്‌എസ്‍എല്‍സി പരീക്ഷയും അഞ്ച്, ആറ്, ഏഴ് തീയതികളിലെ പ്ലസ്ടു പരീക്ഷകളും മാറ്റാനാണ് ആലോചിക്കുന്നത്. കേരളത്തിലെ എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

ഗള്‍ഫില്‍ പിന്നീട് പ്രത്യേകം ചോദ്യപ്പേപ്പര്‍ വെച്ച്‌ പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. സാധാരണ കേരളത്തില്‍ നടക്കുന്ന അതേ ദിവസം തന്നെയാണ് ഗള്‍ഫിലെ സ്കൂളുകളിലും പരീക്ഷ നടക്കാറുള്ളത്. സംഘര്‍ഷ സാഹചര്യത്തില്‍ ഗള്‍ഫിലെ പരീക്ഷ മാറ്റിവെക്കുന്ന കാര്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345108/sslc-and-plus-two-exams-in-the-gulf-will-be-changed-examination-coordinator-recommends)