---
title: "350 രാജ്യാന്തര സർവീസുകൾ റദ്ദാക്കി; ആളൊഴിഞ്ഞ് വിമാനത്താവളങ്ങൾ; ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും"
english_title: "350 international flights cancelled; airports deserted; lakhs of passengers affected"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345124/350-international-flights-cancelled-airports-deserted-lakhs-of-passengers-affected"
published_at: "2026-03-02T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5433b076c7_download_(10).jpeg"
keywords: []
---

# 350 രാജ്യാന്തര സർവീസുകൾ റദ്ദാക്കി; ആളൊഴിഞ്ഞ് വിമാനത്താവളങ്ങൾ; ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും

> **Lead Summary:** പശ്ചിമേഷ്യയിലെ യുദ്ധം കാരണം രാജ്യത്തുനിന്നുള്ള 350 രാജ്യാന്തര വിമാനസർവീസുകൾ റദ്ദാക്കി. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നുറിലേറെ വിദേശ സർവീസുകളാണു റദ്ദാക്കിയത്. ബഹ്റൈൻ, ഒമാൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഇന്ന് അർധരാത്രി വരെ മരവിപ്പിച്ചെന്ന് എയർ ഇന്ത്യ അറിയിച്ചു. പശ്ച‌ിമേഷ്യൻ വ്യോമമേഖല ഉപയോഗിക്കുന്ന സർവീസുകൾ ഇന്ന് അർധരാത്രി വരെ ഇൻഡിഗോയും നിർത്തി.

## Article Content

പശ്ചിമേഷ്യയിലെ യുദ്ധം കാരണം രാജ്യത്തുനിന്നുള്ള 350 രാജ്യാന്തര വിമാനസർവീസുകൾ റദ്ദാക്കി. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നുറിലേറെ വിദേശ സർവീസുകളാണു റദ്ദാക്കിയത്. ബഹ്റൈൻ, ഒമാൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഇന്ന് അർധരാത്രി വരെ മരവിപ്പിച്ചെന്ന് എയർ ഇന്ത്യ അറിയിച്ചു. പശ്ച‌ിമേഷ്യൻ വ്യോമമേഖല ഉപയോഗിക്കുന്ന സർവീസുകൾ ഇന്ന് അർധരാത്രി വരെ ഇൻഡിഗോയും നിർത്തി.

വരുംദിവസങ്ങളിലും സർവീസ് തടസ്സപ്പെട്ടാൽ ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിൽ ഗൾഫ് മേഖലയിലേക്കും തിരിച്ചും ഇന്നലെ വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അധികനിരക്കില്ലാതെ തീയതി മാറ്റാൻ അവസരമുണ്ട്. ഈ മാസം 5 വരെയുള്ള യാത്രകളുടെ ബുക്കിങ്ങിനാണ് ഈ സൗകര്യം. ടിക്കറ്റ് റദ്ദാക്കിയാൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യും

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഇന്നലെ ഷെഡ്യൂൾ ചെയ്ത‌ എല്ലാ രാജ്യാന്തര സർവീസുകളും റദ്ദാക്കി. എയർഇന്ത്യ എക്സ്പ്രസിന്റെറെ ഷാർജ, അബുദാബി, മസ്‌കത്ത്, റിയാദ് സർവീസുകളും കണ്ണൂരിലേക്ക് ദോഹ, ഷാർജ, അബുദാബി, ദുബായ് എന്നിവിടങ്ങളിൽനിന്നുള്ള സർവീസുകളും ഇൻഡിഗോയുടെ അബുദാബി, ഫുജൈറ സർവീസുകളും ഫുജൈറ, അബുദാബി എന്നിവിടങ്ങളിൽനിന്നുള്ള സർവീസുകളുമാണ് ഇന്നലെ റദ്ദാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345124/350-international-flights-cancelled-airports-deserted-lakhs-of-passengers-affected)