---
title: "ഹിസ്ബുള്ള കേന്ദ്രങ്ങൾക്കെതിരെ ഇസ്രായേൽ – അമേരിക്ക സംയുക്ത ആക്രമണം; ഉന്നത നേതാവ് കൊല്ലപ്പെട്ടെന്ന് സൂചന"
english_title: "Esreyelamericaattak"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345137/esreyelamericaattak"
published_at: "2026-03-02T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a54dd977f50_1000185446.jpg"
keywords: []
---

# ഹിസ്ബുള്ള കേന്ദ്രങ്ങൾക്കെതിരെ ഇസ്രായേൽ – അമേരിക്ക സംയുക്ത ആക്രമണം; ഉന്നത നേതാവ് കൊല്ലപ്പെട്ടെന്ന് സൂചന

> **Lead Summary:** **ഡൽഹി : ** ബാഗ്ദാദിന് സമീപം കതൈബ് ഹിസ്ബുള്ള കേന്ദ്രങ്ങൾക്കെതിരെ ഇസ്രായേൽ – അമേരിക്ക സംയുക്ത ആക്രമണം. ഇറാഖിലെ ഷിയാ സായുധ സംഘമാണ് കതൈബ് ഹിസ്ബുള്ള. ഇറാൻ പിന്തുണയുള്ള അർദ്ധസൈനിക ഗ്രൂപ്പാണ് കതൈബ് ഹിസ്ബുള്ള. ബാഗ്ദാദിന് തെക്ക് ജുർഫ് അൽ-സഖറിലാണ് കതൈബ് ഹിസ്ബുള്ളക്കെതിരെ ആക്രമണം നടന്നത്. തെക്കൻ ലെബനനിലും ബെയ്റൂട്ടിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 31 പേർ കൊല്ലപ്പെടുകയും 140ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലെബനൻ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

## Article Content

**ഡൽഹി : ** ബാഗ്ദാദിന് സമീപം കതൈബ് ഹിസ്ബുള്ള കേന്ദ്രങ്ങൾക്കെതിരെ ഇസ്രായേൽ – അമേരിക്ക സംയുക്ത ആക്രമണം. ഇറാഖിലെ ഷിയാ സായുധ സംഘമാണ് കതൈബ് ഹിസ്ബുള്ള. ഇറാൻ പിന്തുണയുള്ള അർദ്ധസൈനിക ഗ്രൂപ്പാണ് കതൈബ് ഹിസ്ബുള്ള. ബാഗ്ദാദിന് തെക്ക് ജുർഫ് അൽ-സഖറിലാണ് കതൈബ് ഹിസ്ബുള്ളക്കെതിരെ ആക്രമണം നടന്നത്. തെക്കൻ ലെബനനിലും ബെയ്റൂട്ടിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 31 പേർ കൊല്ലപ്പെടുകയും 140ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലെബനൻ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ബെയ്റൂട്ടിലും തെക്കൻ ലെബനനിലും ഹിസ്ബുള്ള ലക്ഷ്യങ്ങളിൽ ഐഡിഎഫ് നടത്തിയ ആക്രമണങ്ങളിൽ ഹിസ്ബുള്ളയുടെ പാർലമെന്ററി വിഭാഗത്തിന്റെ തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഏകദേശം 20 പേരും തെക്കൻ ലെബനനിൽ കുറഞ്ഞത് 11 പേരും കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു.

ബെയ്‌റൂട്ട് മേഖലയിലെ മുതിർന്ന ഹിസ്ബുള്ള തീവ്രവാദികളെയും തെക്കൻ ലെബനനിലെ ഒരു സെൻട്രൽ ഹിസ്ബുള്ള കമാൻഡറെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്ന് ഇസ്രായേൽ വ്യക്തമാക്കി. തലസ്ഥാന ന​ഗരമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദാഹിയേ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ആക്രമണങ്ങൾ നടന്നതെന്ന് റിപ്പോർട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345137/esreyelamericaattak)