---
title: " ഓൾ കേരള സി.ടി.ഡി.സി വോളി രണ്ടാം എഡിഷൻ മാർച്ച് നാലു മുതൽ എട്ട് വരെ മണത്തണയിൽ"
english_title: "All Kerala CTDC Volley Second Edition in Manathana Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345198/all-kerala-ctdc-volley-second-edition-in-manathana-manathana"
published_at: "2026-03-02T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a583b8c1a9d_manathana.jpg"
keywords: []
---

#  ഓൾ കേരള സി.ടി.ഡി.സി വോളി രണ്ടാം എഡിഷൻ മാർച്ച് നാലു മുതൽ എട്ട് വരെ മണത്തണയിൽ

> **Lead Summary:** പേരാവൂർ: ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്‌സ് വെൽ ഫെയർ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഓൾ കേരള സി.ടി.ഡി.സി വോളി രണ്ടാമത് എഡിഷൻ ബുധനാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കുമെന്ന് ഭാരവാഹികൾ പേരാവൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മണത്തണ കെ.പി.കെ.നായർ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് ആറു മുതലാണ് മത്സരം.

## Article Content

പേരാവൂർ: ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്‌സ് വെൽ ഫെയർ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഓൾ കേരള സി.ടി.ഡി.സി വോളി രണ്ടാമത് എഡിഷൻ ബുധനാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കുമെന്ന് ഭാരവാഹികൾ പേരാവൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മണത്തണ കെ.പി.കെ.നായർ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് ആറു മുതലാണ് മത്സരം.

പുരുഷ വിഭാഗത്തിൽസായി സെന്റർ കോഴിക്കോട്, ടൗൺ സ്‌ക്വയർ കണ്ണൂർ, യങ്ങ്സ്റ്റാർ മാതമംഗലം, യുവധാര പട്ടാനൂർ, ന്യൂ പ്രസാദ് വെള്ളച്ചാൽ, എസ്.എൻ.കോളേജ് ചേളന്നൂർ എന്നിവർ മാറ്റുരക്കും. വനിതാ വോളിയിൽ സെയ്ന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി, ഐ.പി.എം.വടകര, സ്‌പോർട്‌സ് ഡിവിഷൻ കണ്ണൂർ, പാറ്റേൺ കാരന്തൂർ എന്നിവരും മത്സരിക്കും.

ഉദ്ഘാടന ദിവസം ജിമ്മിജോർജ് സ്‌പോർട്‌സ് അക്കാദമി പേരാവൂരും ബ്രദേഴ്‌സ് അത്തൂരും തമ്മിലും സമാപന ദിവസം വനിതാ വോളി ജേതാക്കളും ജിമ്മി ജോർജ് അക്കാദമി മിനി ബോയ്‌സ് ടീം തമ്മിലും പ്രദർശന മത്സരം നടക്കും. വാർത്താസമ്മേളനത്തിൽ പി.വി.വിനോദൻ, കെ.ജെ.സെബാസ്റ്റ്യൻ, വി.പി.സമദ്, ടി.വിനോദ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345198/all-kerala-ctdc-volley-second-edition-in-manathana-manathana)