---
title: "മോഹന്‍ലാല്‍ ചിത്രം ട്വല്‍ത്ത് മാന്‍ റിലീസിനൊരുങ്ങുന്നു"
english_title: "Mohanlal's Twelfth Man is getting ready for release "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34523/mohanlals-twelfth-man-is-getting-ready-for-release"
published_at: "2022-03-29T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242992d1365a_FB_IMG_1648531882839.jpg"
keywords: []
---

# മോഹന്‍ലാല്‍ ചിത്രം ട്വല്‍ത്ത് മാന്‍ റിലീസിനൊരുങ്ങുന്നു

> **Lead Summary:** നേരത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ചിത്രം ട്വല്‍ത്ത് മാന്‍ റിലീസിനൊരുങ്ങുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായെന്ന് സംവിധായകന്‍ അറിയിച്ചു. വൈകാതെതന്നെ സിനിമ പ്രദര്‍ശനത്തിനെത്തും.

## Article Content

നേരത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ചിത്രം ട്വല്‍ത്ത് മാന്‍ റിലീസിനൊരുങ്ങുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായെന്ന് സംവിധായകന്‍ അറിയിച്ചു. വൈകാതെതന്നെ സിനിമ പ്രദര്‍ശനത്തിനെത്തും.

ദൃശ്യം 2'ന്റെ വിജയത്തിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിച്ചപ്പോള്‍ 'ട്വെല്‍ത് മാന്‍' പിറന്നു. ഓഗസ്റ്റ് 17 നായിരുന്നു പൂജ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.സെപ്റ്റംബര്‍ പകുതിയോട് കൂടി മോഹന്‍ലാല്‍ സെറ്റില്‍ എത്തിച്ചേര്‍ന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34523/mohanlals-twelfth-man-is-getting-ready-for-release)