---
title: "സൈനിക നടപടി തുടരും:'എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും'; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി ട്രംപ്"
english_title: "Military action will continue: 'How long can America continue the war?' Trump warns in strong language"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345244/military-action-will-continue-how-long-can-america-continue-the-war-trump-warns-in-strong-language"
published_at: "2026-03-03T05:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6233852a47_Screenshot_2026-03-03_052227.jpg"
keywords: []
---

# സൈനിക നടപടി തുടരും:'എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും'; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി ട്രംപ്

> **Lead Summary:** വാഷിംഗ്ടൺ: ഇറാന് നേരെയുള്ള ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത ആക്രമണത്തെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ആണവായുധം നിർമിക്കുന്നത് ലോകത്തിന് ഭീഷണിയെന്നാവർത്തിച്ച് ട്രംപ്. മുന്നറിയിപ്പുകളെല്ലാം ഇറാൻ അവഗണിച്ചു.

## Article Content

വാഷിംഗ്ടൺ: ഇറാന് നേരെയുള്ള ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത ആക്രമണത്തെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ആണവായുധം നിർമിക്കുന്നത് ലോകത്തിന് ഭീഷണിയെന്നാവർത്തിച്ച് ട്രംപ്. മുന്നറിയിപ്പുകളെല്ലാം ഇറാൻ അവഗണിച്ചു.

ഇനിയും സൈനിക നടപടി തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ലോക സുരക്ഷക്കായാണ് ഇറാനെ ആക്രമിച്ചത്. ബാലിസ്റ്റിക് മിസൈലുകൾ അമേരിക്കക്ക് ഭീഷണിയാണ്. എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും. ഇറാൻ നാവിക സേനയുടെ 10 കപ്പലുകളാണ് തകർത്തതെന്നും ട്രംപ് പറഞ്ഞു.

ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ നി‍‍ർണായക പ്രതികരണവുമായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും രംഗത്തെത്തി. യുദ്ധം എത്ര കാലം തുടരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിക്കുമെന്ന് പ്രതിരോധ സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചു. യുദ്ധം എത്ര കാലം തുടരുമെന്ന് വ്യക്തമാക്കാൻ പീറ്റ് ഹെഗ്സെത്ത് തയ്യാറായില്ല. ആക്രമണത്തിന്റെ സമയക്രമവും വ്യാപ്തിയും കുറഞ്ഞും കൂടിയും കൊണ്ടേയിരിക്കും. അവ ഏത് തരത്തിലാകുമെന്ന് പറയാനാകില്ലെന്നും ഹെഗ്‌സെത്ത് വ്യക്തമാക്കി. പ്രസിഡന്‍റ് ആണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുക. അടുത്ത ദിവസങ്ങളിൽ കൂടുതൽ യുഎസ് പോർ വിമാനങ്ങൾ മിഡിൽ ഈസ്റ്റ് മേഖലയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345244/military-action-will-continue-how-long-can-america-continue-the-war-trump-warns-in-strong-language)