---
title: "കണ്ണൂര്‍ സിറ്റി പോലീസിന് പുതിയ ആസ്ഥാനം; ഉദ്ഘാടനം ബുധനാഴ്ച"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345333/kannur"
published_at: "2026-03-03T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a68d8edbd68_Screenshot_2026-03-03_125640.jpg"
keywords: []
---

# കണ്ണൂര്‍ സിറ്റി പോലീസിന് പുതിയ ആസ്ഥാനം; ഉദ്ഘാടനം ബുധനാഴ്ച

> **Lead Summary:** കണ്ണൂർ : കണ്ണൂര്‍ സിറ്റി പോലീസിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി നിര്‍മിച്ച സിറ്റി പോലീസ് ആസ്ഥാനമുള്‍പ്പെടെയുള്ള വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനം മാര്‍ച്ച് നാലിന് വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കണ്ണൂര്‍ സിറ്റി ജില്ലാ പോലീസ് ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനാകും. നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ മുഖ്യാതിഥിയും കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി ഇന്ദിര വിശിഷ്ടാതിഥിയുമാകും.

## Article Content

കണ്ണൂർ : കണ്ണൂര്‍ സിറ്റി പോലീസിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി നിര്‍മിച്ച സിറ്റി പോലീസ് ആസ്ഥാനമുള്‍പ്പെടെയുള്ള വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനം മാര്‍ച്ച് നാലിന് വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കണ്ണൂര്‍ സിറ്റി ജില്ലാ പോലീസ് ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനാകും. നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ മുഖ്യാതിഥിയും കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി ഇന്ദിര വിശിഷ്ടാതിഥിയുമാകും.

കണ്ണൂരില്‍ നാലു നിലകളിലായി 12.625 കോടി രൂപ ചെലവില്‍ നിര്‍മിച്ച ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം, തളാപ്പില്‍ മൂന്ന് നിലകളിലായി 1.89 കോടി രൂപ ചെലവില്‍ നിര്‍മിച്ച ആറ് ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്സുകള്‍, കൂത്തുപറമ്പില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് ഓഫീസിന് മുകളിലായി 51 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച സെന്‍ട്രല്‍ കസ്റ്റോഡിയല്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവയും കണ്ണൂര്‍ റേഞ്ച് ഡിഐജി ഓഫീസിനു മുകളിലായി പുതുതായി നിര്‍മിച്ച ട്രെയിനിംഗ് സെന്ററുമാണ് ഉദ്ഘാടനം ചെയ്യുന്നത്.

എം.പിമാരായ കെ സുധാകരന്‍, ഷാഫി പറമ്പില്‍, ഡോ. വി ശിവദാസന്‍, പി സന്തോഷ് കുമാര്‍, എംഎല്‍എമാരായ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ.പി മോഹനന്‍, കെ.കെ ശൈലജ ടീച്ചര്‍, അഡ്വ. സണ്ണി ജോസഫ്, കെ. വി സുമേഷ്, എം വിജിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, നഗരസഭാ കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ.ടി നിസാര്‍ അഹമ്മദ്, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി ജി. എച്ച് യതീഷ് ചന്ദ്ര, കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിധിന്‍രാജ്, കെ.പി.ഒ.എ സെക്രട്ടറി എന്‍.കെ പ്രസാദ്, കെ.പി.എ സെക്രട്ടറി വി സിനീഷ് എന്നിവര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345333/kannur)