---
title: "‘ആരോഗ്യമേഖലയെ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നു, എന്നാൽ നമ്മൾ സത്യത്തിന്റെ പ്രതിരോധം തീർക്കുന്നു’; മന്ത്രി വീണാ ജോർജ്"
english_title: "Healthminister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345362/healthminister"
published_at: "2026-03-03T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6a3bee4b90_1000185742.jpg"
keywords: []
---

# ‘ആരോഗ്യമേഖലയെ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നു, എന്നാൽ നമ്മൾ സത്യത്തിന്റെ പ്രതിരോധം തീർക്കുന്നു’; മന്ത്രി വീണാ ജോർജ്

> **Lead Summary:** **കണ്ണൂർ : **റെയില്‍വേ സ്റ്റേഷനിലെ കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റതിന് പിന്നാലെ ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ്. പത്തനംതിട്ടയിൽ തുടങ്ങിയ ആരോഗ്യ ആനന്ദം ഫെസ്റ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയെ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നു. എന്നാൽ നമ്മൾ സത്യത്തിന്റെ പ്രതിരോധം തീർക്കുന്നുവെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിനിടെ പ്രതികരിച്ചു.

## Article Content

**കണ്ണൂർ : **റെയില്‍വേ സ്റ്റേഷനിലെ കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റതിന് പിന്നാലെ ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ്. പത്തനംതിട്ടയിൽ തുടങ്ങിയ ആരോഗ്യ ആനന്ദം ഫെസ്റ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയെ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നു. എന്നാൽ നമ്മൾ സത്യത്തിന്റെ പ്രതിരോധം തീർക്കുന്നുവെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിനിടെ പ്രതികരിച്ചു.

അതിനിടെ, വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയിൽ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയിൽ ഇന്നലെ കോടതി വിശദവാദം കേട്ടിരുന്നു. ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നും വധശ്രമം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട പ്രോസിക്യൂഷൻ, കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതൽ പേർ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും കോടതിയില്‍ വാദിച്ചു. പ്രതികളെ ഈ മാസം 5 ന് കോടതിയിൽ ഹാജരാക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345362/healthminister)