---
title: "ധർമ്മശാല-പറശ്ശിനിക്കടവ് റോഡ് നവീകരിക്കുന്നതിന് 2.20 കോടി രൂപയുടെ ഭരണാനുമതി"
english_title: "Dharamshala-Parassinikkadavu Road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34537/dharamshala-parassinikkadavu-road"
published_at: "2022-03-29T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242a66651132_FB_IMG_1648535073764.jpg"
keywords: []
---

# ധർമ്മശാല-പറശ്ശിനിക്കടവ് റോഡ് നവീകരിക്കുന്നതിന് 2.20 കോടി രൂപയുടെ ഭരണാനുമതി

> **Lead Summary:** ധർമ്മശാല-പറശ്ശിനിക്കടവ് റോഡ് നവീകരിക്കുന്നതിന് 2.20 കോടി രൂപയുടെ ഭരണാനുമതി. ധർമ്മശാല മുതൽ പറശ്ശിനിക്കടവ് വരെയുള്ള 4.5 കിലോമീറ്റർ റോഡ് ബിഎംബിസി ചെയ്ത് അഭിവൃദ്ധിപ്പെടുത്തുന്നതിനാണ് അനുമതിയായത്. 

## Article Content

ധർമ്മശാല-പറശ്ശിനിക്കടവ് റോഡ് നവീകരിക്കുന്നതിന് 2.20 കോടി രൂപയുടെ ഭരണാനുമതി. ധർമ്മശാല മുതൽ പറശ്ശിനിക്കടവ് വരെയുള്ള 4.5 കിലോമീറ്റർ റോഡ് ബിഎംബിസി ചെയ്ത് അഭിവൃദ്ധിപ്പെടുത്തുന്നതിനാണ് അനുമതിയായത്. 

                                   

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, വിസ്മയ പാർക്ക്, പറശ്ശിനിക്കടവ് സ്‌നേക്പാർക്ക്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന പാതയാണ്. 7 മീറ്റർ വീതിയിലാണ് റോഡ് ബിഎംബിസി നടത്തുക. എത്രയും പെട്ടെന്ന് ടെണ്ടർ നടപടികളിലേക്ക് കടക്കും മെന്നും, പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കും മെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34537/dharamshala-parassinikkadavu-road)