---
title: "ബെയ്റൂത്തിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; ജനങ്ങളോട് ഒഴിയാൻ നിർദേശിച്ച് സൈന്യം"
english_title: "Bairoothpolice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345370/bairoothpolice"
published_at: "2026-03-03T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6a874b1c45_1000185769.jpg"
keywords: []
---

# ബെയ്റൂത്തിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; ജനങ്ങളോട് ഒഴിയാൻ നിർദേശിച്ച് സൈന്യം

> **Lead Summary:** **ഡൽഹി: **ബെയ്‌റൂത്തിന്റെ തെക്കൻ മേഖലയിൽ ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം. ബെയ്‌റൂട്ടിലെ ഹരേത് ഹ്രെയിക് പ്രദേശത്താണ് വ്യോമാക്രമണം നടക്കുന്നത്. ദിഹിയേ, അൽ ഹദത്ത് എന്നിവിടങ്ങളിൽ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ സൈന്യം നിർദേശം നൽകി. ബെയ്റൂത്തിലും ടെഹ്റാനിലും ഒരേ സമയം ആക്രമണം നടത്തുന്നെന്ന് ഇസ്രയേൽ അറിയിച്ചു.

## Article Content

**ഡൽഹി: **ബെയ്‌റൂത്തിന്റെ തെക്കൻ മേഖലയിൽ ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം. ബെയ്‌റൂട്ടിലെ ഹരേത് ഹ്രെയിക് പ്രദേശത്താണ് വ്യോമാക്രമണം നടക്കുന്നത്. ദിഹിയേ, അൽ ഹദത്ത് എന്നിവിടങ്ങളിൽ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ സൈന്യം നിർദേശം നൽകി. ബെയ്റൂത്തിലും ടെഹ്റാനിലും ഒരേ സമയം ആക്രമണം നടത്തുന്നെന്ന് ഇസ്രയേൽ അറിയിച്ചു.

അതേസമയം മേഖലയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ പരീക്ഷകൾ മാറ്റിവെച്ചു. പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചു. മാർച്ച് അ‍ഞ്ച്, ആറ് തീയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്.അഞ്ചാം തീയതി സാഹചര്യം വീണ്ടും വിലയിരുത്തുന്നതിനായി സിബിഎസ്ഇ യോ​ഗം ചേരും. ശേഷം മാർച്ച് ഏഴ് മുതലുള്ള പരീക്ഷകളുടെ കാര്യത്തിലും തീരുമാനം അറിയിക്കും. ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സിബിഎസ്ഇ സ്കൂളുകൾക്കാണ് അറിയിപ്പ് ബാധകം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345370/bairoothpolice)