---
title: "കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് കൈമാറി"
english_title: "Ambulancehandoverkeralavision"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345394/ambulancehandoverkeralavision"
published_at: "2026-03-03T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6bc6af0479_1000185801.jpg"
keywords: []
---

# കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് കൈമാറി

> **Lead Summary:** **വയനാട് : **കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് കൈമാറി . കേരളത്തിലെ കേബിൾ ഓപ്പറേറ്റർമാരുടെ സംയുക്ത കൂട്ടായ്മയായ കേരള വിഷന്റെ സഹകരണത്തോടെ എൻ എച്ച് അൻവർ ട്രസ്റ്റ് സാമൂഹ്യ പ്രതിബദ്ധത സംരംഭമായാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ആംബുലൻസ് നൽകിയത്.സംസ്ഥാനത്ത് കേരള വിഷൻ നൽകിയ മൂന്നാമത്തെ ആംബുലൻസ് ആണിത്.കൈനാട്ടി ജനറൽ ആശുപത്രി പരിസരത്ത് നടക്കുന്ന ചടങ്ങിൽകൽപ്പറ്റ എം.എൽ.എ അഡ്വക്കേറ്റ് ടി സിദ്ദീഖ് ആംബുലൻസ് കൈമാറി. വർഷങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായി കൽപ്പറ്റ ജനറൽ ആശുപത്രിടൗൺഷിപ്പിലേക്ക് മാറുന്നതിൽ സന്തോഷമുണ്ടന്ന് എം.എൽ.എ പറഞ്ഞു.എൻ.സി.ഡി. നോഡൽ ഓഫീസറും ഡി.എം. ഒ ഇൻചാർജുമായ ഡോ. ദീപ താക്കോൽ ഏറ്റുവാങ്ങി .കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ പി വിശ്വനാഥൻ അധ്യക്ഷനായി.കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി ബി സുരേഷ് ആമുഖ പ്രഭാഷണം നടത്തി.,കേരള വിഷൻ ചെയർമാൻ കെ ഗോവിന്ദൻ , കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ, എൻ.എച്ച് അൻവർ ട്രസ്റ്റ് ചെയർമാൻ അബൂബക്കർ സിദ്ദീഖ്, സെക്രട്ടറി കെ. വിജയകൃഷ്ണൻ തുടങ്ങിയവരുംകൽപ്പറ്റ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സൗമ്യ , ജനറൽ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് വി ഡി ജോസഫ്,സി. ഒ .എ വയനാട് ജില്ലാ പ്രസിഡണ്ട് അഷ്റഫ് പൂക്കയിൽ, ,സെക്രട്ടറി സി എച്ച് അബ്ദുള്ള, വയനാട് വിഷൻ എം ഡി ബിജു ജോസ് , തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. .

## Article Content

**വയനാട് : **കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് കൈമാറി . കേരളത്തിലെ കേബിൾ ഓപ്പറേറ്റർമാരുടെ സംയുക്ത കൂട്ടായ്മയായ കേരള വിഷന്റെ സഹകരണത്തോടെ എൻ എച്ച് അൻവർ ട്രസ്റ്റ് സാമൂഹ്യ പ്രതിബദ്ധത സംരംഭമായാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ആംബുലൻസ് നൽകിയത്.സംസ്ഥാനത്ത് കേരള വിഷൻ നൽകിയ മൂന്നാമത്തെ ആംബുലൻസ് ആണിത്.കൈനാട്ടി ജനറൽ ആശുപത്രി പരിസരത്ത് നടക്കുന്ന ചടങ്ങിൽകൽപ്പറ്റ എം.എൽ.എ അഡ്വക്കേറ്റ് ടി സിദ്ദീഖ് ആംബുലൻസ് കൈമാറി. വർഷങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായി കൽപ്പറ്റ ജനറൽ ആശുപത്രിടൗൺഷിപ്പിലേക്ക് മാറുന്നതിൽ സന്തോഷമുണ്ടന്ന് എം.എൽ.എ പറഞ്ഞു.എൻ.സി.ഡി. നോഡൽ ഓഫീസറും ഡി.എം. ഒ ഇൻചാർജുമായ ഡോ. ദീപ താക്കോൽ ഏറ്റുവാങ്ങി .കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ പി വിശ്വനാഥൻ അധ്യക്ഷനായി.കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി ബി സുരേഷ് ആമുഖ പ്രഭാഷണം നടത്തി.,കേരള വിഷൻ ചെയർമാൻ കെ ഗോവിന്ദൻ , കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ, എൻ.എച്ച് അൻവർ ട്രസ്റ്റ് ചെയർമാൻ അബൂബക്കർ സിദ്ദീഖ്, സെക്രട്ടറി കെ. വിജയകൃഷ്ണൻ തുടങ്ങിയവരുംകൽപ്പറ്റ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സൗമ്യ , ജനറൽ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് വി ഡി ജോസഫ്,സി. ഒ .എ വയനാട് ജില്ലാ പ്രസിഡണ്ട് അഷ്റഫ് പൂക്കയിൽ, ,സെക്രട്ടറി സി എച്ച് അബ്ദുള്ള, വയനാട് വിഷൻ എം ഡി ബിജു ജോസ് , തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345394/ambulancehandoverkeralavision)