---
title: "ചീങ്കണ്ണിപ്പുഴയോരത്ത് അലർട്ട് സിസ്‌റ്റം സ്‌ഥാപിച്ചു"
english_title: "Alert system installed along the Cheekkannipuzha riverbank"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345522/alert-system-installed-along-the-cheekkannipuzha-riverbank"
published_at: "2026-03-04T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7d90a82f51_download_(2).png"
keywords: []
---

# ചീങ്കണ്ണിപ്പുഴയോരത്ത് അലർട്ട് സിസ്‌റ്റം സ്‌ഥാപിച്ചു

> **Lead Summary:** ഇരിട്ടി: ആറളം ശലഭ സങ്കേതത്തിൽ നിന്നു കാട്ടാനകൾ ചീങ്കണ്ണിപ്പുഴ കടന്ന് ആറളം പുനരധിവാസ മേഖലയിലേക്കു കടക്കുന്നതു സംബന്ധിച്ച് മുന്നറിയിപ്പ് ലഭ്യമാക്കുന്നതിനായി വളയംചാലിൽ ചീങ്കണ്ണിപ്പുഴയുടെ തീരത്ത് ആറളം റേഞ്ച് ഓഫിസ് കോംപൗണ്ടിന്റെ കവാടത്തോടു ചേർന്ന് 2 ഫാം ഗാർഡ് ഡിവൈസുകൾ സ്‌ഥാപിച്ചു.

## Article Content

ഇരിട്ടി: ആറളം ശലഭ സങ്കേതത്തിൽ നിന്നു കാട്ടാനകൾ ചീങ്കണ്ണിപ്പുഴ കടന്ന് ആറളം പുനരധിവാസ മേഖലയിലേക്കു കടക്കുന്നതു സംബന്ധിച്ച് മുന്നറിയിപ്പ് ലഭ്യമാക്കുന്നതിനായി വളയംചാലിൽ ചീങ്കണ്ണിപ്പുഴയുടെ തീരത്ത് ആറളം റേഞ്ച് ഓഫിസ് കോംപൗണ്ടിന്റെ കവാടത്തോടു ചേർന്ന് 2 ഫാം ഗാർഡ് ഡിവൈസുകൾ സ്‌ഥാപിച്ചു.

നിലവിൽ ആനകൾ ജനവാസ മേഖലയിലേക്കിറങ്ങുന്നതു തടയുന്നതിനായി ഈ ഭാഗത്തു ചീങ്കണ്ണിപ്പുഴയ്ക്ക് കുറുകെ ആറളം വൈൽഡ് ലൈഫ് ഡിവിഷനിലെ ജീവനക്കാർ നിർമിച്ച 2 ലൈൻ ഹാങ്ങിങ് സോളർ തൂക്കുവേലി പരിപാലിച്ചു വരുന്നതായും ഇതുകൂടാതെ 2 അലർട്ട് സിസ്‌റ്റങ്ങൾ കൂടി ഇവിടെ സ്ഥാപി ച്ചിട്ടുള്ളതെന്നും വൈൽഡ് ലൈഫ് വാർഡൻ വി.രതീശൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345522/alert-system-installed-along-the-cheekkannipuzha-riverbank)