---
title: "കെ.റെയിലിനെ കുറിച്ച് എതിരഭിപ്രായമില്ല; മാധ്യമപ്രവർത്തകൻ ഡോ. അരുൺകുമാർ "
english_title: "K-Rail dr arunkumar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34557/k-rail-dr-arunkumar"
published_at: "2022-03-29T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242b41dd7632_FB_IMG_1648538714469.jpg"
keywords: []
---

# കെ.റെയിലിനെ കുറിച്ച് എതിരഭിപ്രായമില്ല; മാധ്യമപ്രവർത്തകൻ ഡോ. അരുൺകുമാർ 

> **Lead Summary:** കെ.റെയിലിനെ കുറിച്ച് എതിരഭിപ്രായമില്ലെന്ന് മാധ്യമപ്രവർത്തകൻ ഡോ. അരുൺകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് 

## Article Content

കെ.റെയിലിനെ കുറിച്ച് എതിരഭിപ്രായമില്ലെന്ന് മാധ്യമപ്രവർത്തകൻ ഡോ. അരുൺകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് 

എൻ്റെ നിലപാട് കെ. റെയിലിൽ  ആധുനികതയുടെ വരവോടെ ഏറെ സ്വീകാര്യമായ ആശയമാണ് വികസനം എന്നത് . ഒട്ടുമിക്കവരും ഇന്നതിനെ ജനാധിപത്യത്തിൻ്റെ ലെജിറ്റിമസി ഘടകമായിട്ടാണ് കരുതുന്നതും. അതൊരു രാഷ്ട്രീയ ആശയമായി കഴിഞ്ഞിരിക്കുന്നു. അതു കൊണ്ട് തന്നെ വികസനത്താൽ സൃഷ്ടിക്കപ്പെടുന്ന മനുഷ്യാവകാശ ലംഘനങ്ങളോ പാരിസ്ഥിതിക ആഘാതമോ പലപ്പോഴും ചെറു പ്രതിഷേധങ്ങൾക്കപ്പുറം വളരാറുമില്ല. അത് ഗൗരവമേറിയ രാഷ്ട്രീയ പ്രശ്നവുമാണ്. എന്നാൽ ആഘാത പഠനമേ പാടില്ല എന്ന നിലപാടിൻ്റെ യുക്തി എത്ര ആലോചിച്ചിട്ടും തെളിയുന്നില്ല. പൊതുതാത്പര്യങ്ങളേക്കാൽ വലുതാണ് സാമൂഹിക, പാരിസ്ഥിതിക ആഘാതം എന്ന് ഉറപ്പിക്കാൻ എന്ത് വിദഗ്ദ്ധപഠനമാണ് പ്രതിഷേധിക്കുന്നവരുടേയും മാധ്യമ പ്രവർത്തകരുടേയും പക്കലുള്ളത്. വൈകാരികമായി പദ്ധതി ബാധിതർക്ക് സംസാരിക്കാം, പക്ഷെ പൊതുമണ്ഡലത്തിലെ രാഷ്ട്രീയ പ്രവർത്തകരും മാധ്യമ പ്രവർത്തകരുടേയും പ്രതികരണങ്ങൾ എന്തുകൊണ്ടാണ് വൈകാരികമാകുന്നത്. പഠനങ്ങൾ പൂർത്തിയാക്കും വരെ കെ.റെയിലിനെ കുറിച്ച് എതിരഭിപ്രായമില്ല. ഇതാണ് എൻ്റെ നിലപാട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34557/k-rail-dr-arunkumar)