---
title: "ഛായാചിത്രജാഥക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ സ്വീകരണം നൽകി"
english_title: "Thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345583/thalassery"
published_at: "2026-03-04T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a805b1423fa_1000186070.jpg"
keywords: []
---

# ഛായാചിത്രജാഥക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ സ്വീകരണം നൽകി

> **Lead Summary:** **തലശ്ശേരി : ** ഗാന്ധിജിയും , ശ്രീ നാരായണ ഗുരുവും തമ്മിൽ 1925 ൽ ശിവഗിരിയിൽ വെച്ച് നടത്തിയ കൂടികാഴ്ച കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഒരു വഴിത്തിരിവാണെന്ന് അഡ്വ: സജീവ് ജോസഫ് എം എൽ എ പ്രസ്താവിച്ചു.ശിവഗിരി മഠം, രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രം ആഭിമുഖ്യത്തിൽ ഗുരു - ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മാർച്ച് 6 ന് കൊല്ലത്ത് നടക്കുന്ന ശതാബ്ദി ആഘോഷ പരിപാടിയിലേക്കുള്ള ഛായാചിത്രജാഥക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു, ജാഥാ ക്യാപ്റ്റൻ കൂടിയായ സജീവ് ജോസഫ് എം എൽ എ .

## Article Content

**തലശ്ശേരി : ** ഗാന്ധിജിയും , ശ്രീ നാരായണ ഗുരുവും തമ്മിൽ 1925 ൽ ശിവഗിരിയിൽ വെച്ച് നടത്തിയ കൂടികാഴ്ച കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഒരു വഴിത്തിരിവാണെന്ന് അഡ്വ: സജീവ് ജോസഫ് എം എൽ എ പ്രസ്താവിച്ചു.ശിവഗിരി മഠം, രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രം ആഭിമുഖ്യത്തിൽ ഗുരു - ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മാർച്ച് 6 ന് കൊല്ലത്ത് നടക്കുന്ന ശതാബ്ദി ആഘോഷ പരിപാടിയിലേക്കുള്ള ഛായാചിത്രജാഥക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു, ജാഥാ ക്യാപ്റ്റൻ കൂടിയായ സജീവ് ജോസഫ് എം എൽ എ .

എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.കെ പി സി സി ട്രഷറർ വി.എ.നാരായണൻ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ആനന്ദതീർത്ഥ ട്രസ്റ്റ് ചെയർമാൻ ടി.വി.വസുമിത്രൻ ഇഞ്ചിനിയർ മുഖ്യഭാഷണം നടത്തി. പ്രേമാനന്ദ സ്വാമികൾ, സജീവ് മാറോളി ,അഡ്വ: സി.ജി.അരുൺ, കെ.ശശിധരൻ ,കെ.വി.രജീഷ്, പി.വി.രാധാകൃഷ്ണൻ , രാജീവൻ പാനുണ്ട, കെ.സുരേശൻ തുടങ്ങിയവർ  സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345583/thalassery)