---
title: "ചില്ല് കുപ്പിയിലും സംഘാടക സമിതി ഓഫീസ്"
english_title: "Organizing committee office in a glass bottle"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34566/organizing-committee-office-in-a-glass-bottle"
published_at: "2022-03-29T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242bcc37c07b_Picsart_22-03-29_13-30-36-578.jpg"
keywords: []
---

# ചില്ല് കുപ്പിയിലും സംഘാടക സമിതി ഓഫീസ്

> **Lead Summary:**  ചില്ല് കുപ്പിയിൽ സി പി എം പാർട്ടി കോൺഗ്രസ്സിൻ്റെ സംഘാടക സമിതി ഓഫീസ് നിർമ്മിച്ച് വ്യത്യസ്ഥനാവുകയാണ് കൂത്തുപറമ്പ് ശങ്കരനെല്ലൂരിലെ പി.കെ.ബാബുരാജ്‌.

## Article Content

 ചില്ല് കുപ്പിയിൽ സി പി എം പാർട്ടി കോൺഗ്രസ്സിൻ്റെ സംഘാടക സമിതി ഓഫീസ് നിർമ്മിച്ച് വ്യത്യസ്ഥനാവുകയാണ് കൂത്തുപറമ്പ് ശങ്കരനെല്ലൂരിലെ പി.കെ.ബാബുരാജ്‌.

ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബാബുരാജ് കുപ്പിയിൽ സംഘാടക സമിതി ഓഫീസ് നിർമ്മിച്ചിട്ടുള്ളത് സി പി എം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി നാടൊട്ടാകെ സംഘാടക സമിതി ഓഫീസുകൾ ഉയരുമ്പോൾ നോക്കി നിൽക്കാൻ ബാബുരാജിന് കഴിയുമായിരുന്നില്ല.

അങ്ങനെയാണ് വ്യത്യസ്ഥമാർഗ്ഗം രിരഞ്ഞെടുക്കാൻ ഭിന്നശേഷിക്കാരനായ ബാബുരാജ് തയ്യാറായത്. ആരും സ്വീകരിക്കാത്ത മാർഗ്ഗമായിരുന്നു ഇക്കാര്യത്തിൽ ബാബുരാജിൻ്റെത്.

കൂത്തുപറമ്പ് ടൗണിൽ പൂവിൽപ്പനക്കാരനായ ബാബുരാജ് ചില്ല് കുപ്പിയിലാണ് മനോഹരമായ സംഘാടക സമിതി ഓഫീസ് നിർമ്മിച്ചിട്ടുള്ളത്. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു ബാബുരാജിൻ്റെ കുപ്പിയിലുള്ള സംഘാടക സമിതി ഓഫീസ് നിർമ്മാണം.

കമ്യൂണിസ്റ്റ് ആചാര്യന്മാരായ പി.കൃഷ്ണപ്പിള്ള ,എ.കെ.ജി,. ഇ എം എസ്സ് എന്നിവരുടെയെല്ലാം ഫോട്ടോയും കുപ്പിക്കകത്ത് സ്ഥാപിച്ചിട്ടുണ്ട്. നേരത്തെയും കുപ്പിയിലും, ഹാർബോഡിലും മറ്റും നിരവധി ശിൽപ്പങ്ങൾ ബാബുരാജ് നിർമ്മിച്ചിരുന്നു.

എന്നാൽ സംഘാടക സമിതി ഓഫീസ് നിർമ്മിക്കുന്നത് ആദ്യമായിട്ടായിരുന്നു. താൻ നിർമിച്ച സംഘാടക സമിതി ഓഫീസ് മാതൃക പാർട്ടി കോൺഗ്രസ്സ് വേദിയിലേക്ക് കൈമാറണമെന്നാണ് ബാബുരാജിൻ്റെ ആഗ്രഹം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34566/organizing-committee-office-in-a-glass-bottle)