---
title: "സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു"
english_title: "goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345693/goldrate"
published_at: "2026-03-05T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a914a75b2b4_images_(1).jpeg"
keywords: []
---

# സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു

> **Lead Summary:** കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഇന്നും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണവില കുറയുന്നത് ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, വ്യാപാരികള്‍ക്കും സന്തോഷം നല്‍കുന്നുണ്ട്.വ്യാപാരം ശക്തിപ്പെടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. വന്‍തോതില്‍ വില ഉയര്‍ന്ന ഘട്ടത്തില്‍ വ്യാപാരം വലിയ പ്രതിസന്ധി നേരിട്ടിരുന്നു.

## Article Content

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഇന്നും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണവില കുറയുന്നത് ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, വ്യാപാരികള്‍ക്കും സന്തോഷം നല്‍കുന്നുണ്ട്.വ്യാപാരം ശക്തിപ്പെടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. വന്‍തോതില്‍ വില ഉയര്‍ന്ന ഘട്ടത്തില്‍ വ്യാപാരം വലിയ പ്രതിസന്ധി നേരിട്ടിരുന്നു.

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പവന്‍ വിലയാണ് ഇന്ന്. 22 കാരറ്റ് സ്വര്‍ണം പവന് 720 രൂപ കുറഞ്ഞ് 119920 രൂപയായി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 126920 രൂപയായിരുന്നു. ഏകദേശം 7000 രൂപയുടെ കുറവാണ് നാല് ദിവസത്തിനിടെയുണ്ടായിരിക്കുന്നത്. ഗ്രാമിന് 90 രൂപ കുറഞ്ഞ് 14990 രൂപയായിട്ടുണ്ട്. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 285 രൂപ തുടരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345693/goldrate)