---
title: "തോറ്റം കെട്ടിയാടി പതിനൊന്നുകാരൻ വിസ്മയമായി"
english_title: "Eleven-year-old tied the knot"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34570/eleven-year-old-tied-the-knot"
published_at: "2022-03-29T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242c0aee2ef5_Picsart_22-03-29_13-47-10-401.jpg"
keywords: []
---

# തോറ്റം കെട്ടിയാടി പതിനൊന്നുകാരൻ വിസ്മയമായി

> **Lead Summary:** തോറ്റം കെട്ടിയാടി പതിനൊന്നുകാരൻ വിസ്മയമായി ഏറെ മെയ് വഴക്കമാവശ്യമായ കതിവനൂർ വീരൻ തെയ്യത്തിൻ്റെ തിടങ്ങൽ തോറ്റം കെട്ടിയാടിയ പതിനൊന്നുകാരൻ കാഴ്ച്ചക്കാരിൽ വിസ്മയം സൃഷ്ടിച്ചു.

## Article Content

തോറ്റം കെട്ടിയാടി പതിനൊന്നുകാരൻ വിസ്മയമായി ഏറെ മെയ് വഴക്കമാവശ്യമായ കതിവനൂർ വീരൻ തെയ്യത്തിൻ്റെ തിടങ്ങൽ തോറ്റം കെട്ടിയാടിയ പതിനൊന്നുകാരൻ കാഴ്ച്ചക്കാരിൽ വിസ്മയം സൃഷ്ടിച്ചു.

കഴിഞ്ഞദിവസം ഈയ്യക്കാട് ശ്രീ കതിവനൂർ വീരൻ ദേവസ്ഥാനത്ത് തിടങ്ങി തോറ്റം കെട്ടിയാടിയത് സാരംഗ് എന്ന പതിനൊന്ന് കാരനാണ്. കണ്ണൂർ മാതമംഗലം പരവൂർ ആണ് സാരംഗിന്റെ സ്വദേശം.

പയറ്റുമുറകൾ അവതരിപ്പിക്കുന്ന ഒരു തെയ്യമാണ് കതിവന്നൂർ വീരൻ. അതിന്റെ തിടങ്ങൽ തോറ്റം കെട്ടാൻ അസാധാരണ മെയ്‌വഴക്കം ആവശ്യമാണ്.

അസാധാരണമായ പ്രകടനത്തിലൂടെ കാണികളുടെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് ഈ കൊച്ചുബാലൻ.പരവൂരിലെ രമേശിൻ്റെയും സുനിതയുടെയും മകനാണ് സാരംഗ്. സതീശൻ പറവൂരാണ് ഗുരു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34570/eleven-year-old-tied-the-knot)