---
title: "തലശ്ശേരി കലാപകാലത്തെ എ.കെ.ജി.യുടെ പ്രസംഗത്തിന് ശില്പഭാഷ്യം"
english_title: "AkG"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34574/akg"
published_at: "2022-03-29T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242c8f16d39c_Picsart_22-03-29_14-22-20-060.jpg"
keywords: []
---

# തലശ്ശേരി കലാപകാലത്തെ എ.കെ.ജി.യുടെ പ്രസംഗത്തിന് ശില്പഭാഷ്യം

> **Lead Summary:** കണ്ണൂരിൽ നടക്കുന്ന സി.പി.എം. പാർട്ടി കോൺഗ്രസിന്റെ ചിത്ര-ശില്പ പ്രദർശനത്തിലേക്കായി തലശ്ശേരി കലാപകാലത്തെ എ.കെ.ജി.യുടെ പ്രസംഗത്തിന് ശില്പഭാഷ്യം ഒരുങ്ങി. ശില്പി ചിത്രൻ കുഞ്ഞിമംഗലമാണ് ഇത്‌ നിർമിച്ചിരിക്കുന്നത്.

## Article Content

കണ്ണൂരിൽ നടക്കുന്ന സി.പി.എം. പാർട്ടി കോൺഗ്രസിന്റെ ചിത്ര-ശില്പ പ്രദർശനത്തിലേക്കായി തലശ്ശേരി കലാപകാലത്തെ എ.കെ.ജി.യുടെ പ്രസംഗത്തിന് ശില്പഭാഷ്യം ഒരുങ്ങി. ശില്പി ചിത്രൻ കുഞ്ഞിമംഗലമാണ് ഇത്‌ നിർമിച്ചിരിക്കുന്നത്.

എ.കെ.ജി.യുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പൂർണകായ രൂപങ്ങളടക്കമാണ് ശില്പം. 1971-ലെ തലശ്ശേരി കലാപസമയത്ത് എ.കെ.ജി. പോലീസ് സ്റ്റേഷനിലെത്തി പോലീസുകാരുമായി തർക്കിക്കുകയും പിന്നീട് പ്രതിഷേധയോഗത്തിൽ സംസാരിക്കുകയും ചെയ്യുന്നതാണ് ശില്പം.

എ.കെ.ജി. സംസാരിക്കുന്ന ശില്പരൂപമാണ് നിർമിച്ചിരിക്കുന്നത്. പ്രതിഷേധയോഗത്തിൽ ജീപ്പിന്റെ ബോണറ്റിനുമുകളിൽ കയറിനിന്ന് സംസാരിക്കുന്ന എ.കെ.ജി.ക്കൊപ്പം അന്ന് എം.എൽ.എ.യും ഇന്ന്‌ മുഖ്യമന്ത്രിയുമായ പിണറായി വിജയനുമുണ്ട്.

15 അടി ഉയരവും എട്ടടി വീതിയും ശില്പത്തിനുണ്ട്. ഫൈബർ, മെറ്റൽ, തുണി, ചാക്ക് എന്നിവ ഉപയോഗിച്ചാണ് ശില്പനിർമാണം. ചിത്ര, കിഷോർ, ബിനീഷ്, ശശി, സുനീഷ്, മധു കരുണൻ, മെഹ്റുഫ് എന്നിവർ സഹായികളായി.

സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ, ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, എ.വി. രഞ്ജിത്ത്, നന്ദൻ എന്നിവർ കുഞ്ഞിമംഗലത്തെ വീട്ടിലെത്തി ശില്പനിർമാണം വിലയിരുത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34574/akg)