---
title: "‘ജി സുധാകരൻ പക്വതയുള്ള നേതാവ്’ ; തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ട, കെ സി വേണു​ഗോപാൽ"
english_title: "Kcvenugopal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345780/kcvenugopal"
published_at: "2026-03-05T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a94ba2a4eeb_1000186399.jpg"
keywords: []
---

# ‘ജി സുധാകരൻ പക്വതയുള്ള നേതാവ്’ ; തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ട, കെ സി വേണു​ഗോപാൽ

> **Lead Summary:** **തിരുവനന്തപുരം : ** മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ ഒരുപാട് അനുഭവ സമ്പത്തും പക്വതയുള്ള നേതാവാണെന്നും തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും കെ സി വേണുഗോപാൽ. സിപിഐഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന ജി സുധാകരനുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് കെ സി വേണു​ഗോപാൽ വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം : ** മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ ഒരുപാട് അനുഭവ സമ്പത്തും പക്വതയുള്ള നേതാവാണെന്നും തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും കെ സി വേണുഗോപാൽ. സിപിഐഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന ജി സുധാകരനുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് കെ സി വേണു​ഗോപാൽ വ്യക്തമാക്കി.

ജി സുധാകരൻ സ്വന്തം അനുഭവത്തിൽ നിന്ന് പറഞ്ഞ ഒരുപാട് കാര്യങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. ഇപ്പോഴും അദ്ദേഹം കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി ഉറച്ചുനില്കുന്നയാളാണ്, സുധാകരന്റെ കാര്യങ്ങൾ സുധാകരനാണ് തീരുമാനിക്കേണ്ടത്. ഇനി എന്ത് വേണമെന്ന് അദ്ദേഹം തീരുമാനിക്കട്ടെ. അപ്പോൾ ഞങ്ങൾ പ്രതികരിക്കും. സങ്കല്പിക ചോദ്യങ്ങൾക്ക് മറുപടിയില്ല. സുധാകരനും പാർട്ടിയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അവരത് നോക്കിക്കോട്ടെ. നമുക്ക് കാത്തിരുന്ന് കാണാം. ഏറ്റവും കൂടുതൽ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാക്കളിൽ മുൻനിരയിൽ നിൽക്കുന്നയാളാണ് ജി സുധാകരൻ അദ്ദേഹത്തെ ഞാൻ രാഷ്ട്രീയം പഠിപ്പിക്കേണ്ട കാര്യമില്ലെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345780/kcvenugopal)