---
title: "നിയമസഭാ തിരഞ്ഞെടുപ്പിൽ എം സ്വരാജ് മത്സരിക്കില്ല, പി സരിനും സീറ്റില്ല; CPIMന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയായി"
english_title: "Mswaraj"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345787/mswaraj"
published_at: "2026-03-05T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a950863db83_1000186405.jpg"
keywords: []
---

# നിയമസഭാ തിരഞ്ഞെടുപ്പിൽ എം സ്വരാജ് മത്സരിക്കില്ല, പി സരിനും സീറ്റില്ല; CPIMന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയായി

> **Lead Summary:** **പാലക്കാട് : ** നിയമസഭാ തിരഞ്ഞെടുപ്പിലെ CPIMന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയായി. എം സ്വരാജ് മത്സരിക്കില്ല. കുന്നംകുളത്ത് എസി മൊയ്തീൻ, മണലൂരിൽ സി രവീന്ദ്രനാഥ്, വൈപ്പിനിൽ എം പി ഷൈനി, തൃപ്പൂണിത്തുറയിൽ കെ എൻ ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥാനാർത്ഥികൾ ആകും. പാർട്ടിയിലെ യുവനേതാവ് എം സ്വരാജ് മത്സരിക്കില്ലെന്നാണ് വിവരം.

## Article Content

**പാലക്കാട് : ** നിയമസഭാ തിരഞ്ഞെടുപ്പിലെ CPIMന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയായി. എം സ്വരാജ് മത്സരിക്കില്ല. കുന്നംകുളത്ത് എസി മൊയ്തീൻ, മണലൂരിൽ സി രവീന്ദ്രനാഥ്, വൈപ്പിനിൽ എം പി ഷൈനി, തൃപ്പൂണിത്തുറയിൽ കെ എൻ ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥാനാർത്ഥികൾ ആകും. പാർട്ടിയിലെ യുവനേതാവ് എം സ്വരാജ് മത്സരിക്കില്ലെന്നാണ് വിവരം.

കുണ്ടറയിൽ എസ്.എൽ സജി കുമാർ സ്ഥാനാർത്ഥിയാകും. മത്സരിക്കാൻ ഇല്ലെന്ന് ജെ മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. സംസ്ഥാന സമിതിയിലാണ് മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം. തവനൂരിൽ കെ ടി ജലീൽ മത്സരിക്കും. പൊന്നാനിയിൽ എം കെ സക്കീർ. നിലമ്പൂർ, പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിൽ പൊതുസ്വതന്ത്രരും മത്സരിക്കും.നെന്മാറയിൽ കെ പ്രേമൻ സിപിഐഎം സ്ഥാനാർഥിയാകും. ആലത്തൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം ശശി മത്സരിക്കും. പാലക്കാട് വീണ്ടും സ്വതന്ത്രനെ പരീക്ഷിക്കും. അതേസമയം, കോൺ​ഗ്രസിൽ നിന്ന് സിപിഎമ്മിലെത്തിയ പി സരിനും സീറ്റ് നൽകിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345787/mswaraj)