---
title: "തൊണ്ടിമുതല്‍ കേസ്: മുൻ മന്ത്രി ആന്‍റണി രാജുവിന്‍റെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്"
english_title: "antonyraju"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345920/antonyraju"
published_at: "2026-03-06T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa59fc55a3e_download_(5).jpeg"
keywords: []
---

# തൊണ്ടിമുതല്‍ കേസ്: മുൻ മന്ത്രി ആന്‍റണി രാജുവിന്‍റെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്

> **Lead Summary:** കൊച്ചി: തൊണ്ടിമുതല്‍ കേസില്‍ മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണ കോടതി വിധിച്ച തടവുശിക്ഷ മരവിപ്പിക്കണമെന്നും വിധി സ്റ്റേ ചെയ്യണമെന്നുമുള്ള ആന്റണി രാജുവിന്റെ ഹർജിയിലാണ് കോടതി ഇന്ന് വിധി പറയുന്ന കേസില്‍ പ്രോസിക്യൂഷൻ സ്വീകരിച്ച കർശന നിലപാടാണ് ആന്റണി രാജുവിന് തിരിച്ചടിയായിരിക്കുന്നത്. ശിക്ഷാവിധി സ്റ്റേ ചെയ്യരുതെന്നും ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളില്‍ പ്രത്യേക ഇളവ് നല്‍കാനാവില്ലെന്നുമാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയില്‍ സത്യവാംഗ്മൂലം നല്‍കിയത്. ശിക്ഷ സ്റ്റേ ചെയ്താല്‍ അത് നിയമപരമായ തെറ്റായ കീഴ്വഴക്കത്തിന് കാരണമാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

## Article Content

കൊച്ചി: തൊണ്ടിമുതല്‍ കേസില്‍ മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണ കോടതി വിധിച്ച തടവുശിക്ഷ മരവിപ്പിക്കണമെന്നും വിധി സ്റ്റേ ചെയ്യണമെന്നുമുള്ള ആന്റണി രാജുവിന്റെ ഹർജിയിലാണ് കോടതി ഇന്ന് വിധി പറയുന്ന കേസില്‍ പ്രോസിക്യൂഷൻ സ്വീകരിച്ച കർശന നിലപാടാണ് ആന്റണി രാജുവിന് തിരിച്ചടിയായിരിക്കുന്നത്. ശിക്ഷാവിധി സ്റ്റേ ചെയ്യരുതെന്നും ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളില്‍ പ്രത്യേക ഇളവ് നല്‍കാനാവില്ലെന്നുമാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയില്‍ സത്യവാംഗ്മൂലം നല്‍കിയത്. ശിക്ഷ സ്റ്റേ ചെയ്താല്‍ അത് നിയമപരമായ തെറ്റായ കീഴ്വഴക്കത്തിന് കാരണമാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

1990-ലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്നാണ് ആന്റണി രാജുവിനെതിരെയുള്ള കുറ്റം. വിചാരണ കോടതിയുടെ വിധി ഹൈക്കോടതി ശരിവെക്കുകയാണെങ്കില്‍ അത് ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവിക്ക് വലിയ തിരിച്ചടിയാകും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345920/antonyraju)