---
title: "അസമിലെ ഗുവാഹത്തിയില്‍ തകര്‍ന്നുവീണ സുഖോയി 30 യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ചു."
english_title: "Both pilots of the Sukhoi 30 fighter jet that crashed in Guwahati, Assam, have been confirmed dead."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345941/both-pilots-of-the-sukhoi-30-fighter-jet-that-crashed-in-guwahati-assam-have-been-confirmed-dead"
published_at: "2026-03-06T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa66331ff0f_download_(27).jpeg"
keywords: []
---

# അസമിലെ ഗുവാഹത്തിയില്‍ തകര്‍ന്നുവീണ സുഖോയി 30 യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ചു.

> **Lead Summary:**  ന്യൂഡല്‍ഹി: അസമിലെ ഗുവാഹത്തിയില്‍ തകര്‍ന്നുവീണ സുഖോയി 30 യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ചു. കാര്‍ബി ആംഗ്ലോങ് ജില്ലയില്‍ ഇന്നലെ രാത്രി തകര്‍ന്നുവീണ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് 30 യുദ്ധവിമാനത്തിലുണ്ടായിരുന്ന സ്‌ക്വാഡ്രണ്‍ ലീഡര്‍ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അസമിലെ കര്‍ബി ആംഗ്ലോങ് ജില്ലയില്‍ പതിവ് പരിശീലന ദൗത്യത്തിനിടെ സുഖോയ് Su-30MKI യുദ്ധവിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാരും മരിച്ചതായി ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചു.

## Article Content

 ന്യൂഡല്‍ഹി: അസമിലെ ഗുവാഹത്തിയില്‍ തകര്‍ന്നുവീണ സുഖോയി 30 യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ചു. കാര്‍ബി ആംഗ്ലോങ് ജില്ലയില്‍ ഇന്നലെ രാത്രി തകര്‍ന്നുവീണ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് 30 യുദ്ധവിമാനത്തിലുണ്ടായിരുന്ന സ്‌ക്വാഡ്രണ്‍ ലീഡര്‍ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അസമിലെ കര്‍ബി ആംഗ്ലോങ് ജില്ലയില്‍ പതിവ് പരിശീലന ദൗത്യത്തിനിടെ സുഖോയ് Su-30MKI യുദ്ധവിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാരും മരിച്ചതായി ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചു.

ജോര്‍ഹട്ട് വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ രാത്രി 7.42 ഓടെ റഷ്യന്‍ നിര്‍മ്മിത യുദ്ധവിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ജോര്‍ഹട്ടില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള കര്‍ബി ആംഗ്ലോങ്ങിലെ മലയോര മേഖലയിലാണ് വിമാനം തകര്‍ന്നു വീണതെന്നാണ് വിവരം. തുടര്‍ന്നുള്ള തിരച്ചിലില്‍ രണ്ട് ക്രൂ അംഗങ്ങളും അപകടത്തില്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

രണ്ട് സീറ്റുകളുള്ള, ബഹുമുഖ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര യുദ്ധവിമാനമാണ് സുഖോയ്. റഷ്യന്‍ കമ്പനിയായ സുഖോയ് വികസിപ്പിച്ച ഈ വിമാനം നിലവില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് ഇന്ത്യന്‍ വ്യോമസേനയ്ക്കായി നിര്‍മ്മിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345941/both-pilots-of-the-sukhoi-30-fighter-jet-that-crashed-in-guwahati-assam-have-been-confirmed-dead)