---
title: "തുടര്‍ച്ചയായ അഞ്ചാംദിനവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു"
english_title: "goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345943/goldrate"
published_at: "2026-03-06T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa66d81de11_images_(1).jpeg"
keywords: []
---

# തുടര്‍ച്ചയായ അഞ്ചാംദിനവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

> **Lead Summary:** കോഴിക്കോട്:തുടര്‍ച്ചയായ അഞ്ചാംദിനവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 രൂപയുമായി. ഇന്നലെ രണ്ടുതവണ വിലയിടിഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണം.

## Article Content

കോഴിക്കോട്:തുടര്‍ച്ചയായ അഞ്ചാംദിനവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 രൂപയുമായി. ഇന്നലെ രണ്ടുതവണ വിലയിടിഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണം.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണുണ്ടാകുന്നത്. യുദ്ധത്തിന്റെ തുടക്കത്തില്‍ വന്‍ കുതിപ്പ് നടത്തിയ സ്വര്‍ണം പിന്നീട് കുത്തനെ ഇടിയുകയായിരുന്നു.

അന്താരാഷ്ട്ര ഓഹരിവിപണികള്‍ നഷ്ടം നികത്താന്‍ തുടങ്ങിയതും ഡോളര്‍ ശക്തിപ്പെട്ടതുമെല്ലാം സ്വര്‍ണവിലയെ താഴോട്ട് വലിച്ചു.

സംസ്ഥാനത്ത് മാര്‍ച്ച്‌ ഒന്നിന് രേഖപ്പെടുത്തിയ 1,26,920 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന പവന്‍ വില. അഞ്ച് ദിവസം കൊണ്ട് 8040 രൂപയാണ് ഇടിഞ്ഞത്.

ആഗോളവിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 5128 ഡോളര്‍ എന്ന നിലയിലാണ്. വെള്ളി ട്രോയ് ഔണ്‍സിന് 84.19 ഡോളര്‍ എന്ന നിലയിലുമാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345943/goldrate)