---
title: "രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും."
english_title: "rahulgandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/345946/rahulgandhi"
published_at: "2026-03-06T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa678fb35cb_download_(7).jpeg"
keywords: []
---

# രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും.

> **Lead Summary:** കൊല്ലം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും. ശ്രീനാരായണ ഗുരു-മഹാത്മാഗാന്ധി സമാഗമത്തിന്റെ നൂറാം വാര്‍ഷികാഘോഷ ചടങ്ങാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ആദ്യ പരിപാടി.

## Article Content

കൊല്ലം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും. ശ്രീനാരായണ ഗുരു-മഹാത്മാഗാന്ധി സമാഗമത്തിന്റെ നൂറാം വാര്‍ഷികാഘോഷ ചടങ്ങാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ആദ്യ പരിപാടി.

ശിവഗിരി മഠവും കോണ്‍ഗ്രസിനു കീഴിലുള്ള രാജീവ് ഗാന്ധി പഠന കേന്ദ്രവും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെയാണ് മഹാത്മാഗാന്ധി – ശ്രീനാരായണ സംഗമത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കുന്നത്.നേരത്തെ ആലപ്പുഴയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സംഗമം പിന്നെ കൊല്ലത്തേക്ക് മാറ്റുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/345946/rahulgandhi)