---
title: "വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പയ്യന്നൂരിൽ രണ്ടാം ദിവസവും പൂർണം"
english_title: "National strike in Payyanur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34595/national-strike-in-payyanur"
published_at: "2022-03-29T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242d9b0b383c_Picsart_22-03-29_15-32-27-507.jpg"
keywords: []
---

# വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പയ്യന്നൂരിൽ രണ്ടാം ദിവസവും പൂർണം

> **Lead Summary:** വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പയ്യന്നൂരിൽ രണ്ടാം ദിവസവും പൂർണം. രാവിലെ തുറന്നു പ്രവർത്തിച്ച പാസ്പോർട് ഓഫീസ് സമരാനുകൂലികൾ പൂട്ടിച്ചു.

## Article Content

വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പയ്യന്നൂരിൽ രണ്ടാം ദിവസവും പൂർണം. രാവിലെ തുറന്നു പ്രവർത്തിച്ച പാസ്പോർട് ഓഫീസ് സമരാനുകൂലികൾ പൂട്ടിച്ചു.

തൊഴിലാളി സംഘടനാ പ്രവർത്തകർ ഉദ്യോഗസ്ഥരെ പുറത്തിറക്കുകയായിരുന്നു. പൊലീസ് സ്ഥലത്തുണ്ടായിരുന്നു. പാസ്പോർട് ഓഫീസ് പൂട്ടിയതോടെ ദൂരസ്ഥലങ്ങളിൽ നിന്നും ഓഫീസിൽ എത്തിയവർ മടങ്ങിപ്പോകേണ്ടി വന്നു.

പലയിടത്തും നേരിയ സംഘർമുണ്ടായി. കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നൂവെങ്കിലും പയ്യന്നൂരിൽ ഒന്നും തുറന്നില്ല. ഡയസ്നോൺ ഉണ്ടായിരുന്നൂവെങ്കിലും ഗവൺമെൻ്റ് ഓഫീസുകളും അടഞ്ഞു കിടന്നു.

റോഡുകളിൽ സ്വകാര്യ വാഹനങ്ങൾ ഇന്നലത്തേക്കാളും കുറവായിരുന്നു. പെട്രോൾ പമ്പുകൾ പ്രവർത്തിക്കാത്തതും വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർക്ക് ബുദ്ധിമുട്ടായി. ദേശീയപാതയിൽ പലയിടത്തും സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.

പെരുമ്പയിൽ സമരാനുകൂലികളും ലോറി ഡ്രൈവറും തമ്മിൽ വാക്കേറ്റമുണ്ടായി. ശുചീകരണ തൊഴിലാളികൾ സമരത്തിലായതോടെ റോഡിൽ ചിലയിടങ്ങളിൽ മാലിന്യം ചിതറിക്കിടക്കുന്നത് ദൃശ്യമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34595/national-strike-in-payyanur)