---
title: "സർക്കാർ ജീവനക്കാർക്ക് പണിമുടക്കാനുള്ള അവകാശം നിഷേധിച്ചുവെന്ന ഹൈക്കോടതി വിധിക്കെതിരെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ"
english_title: "MV Jayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34597/mv-jayarajan"
published_at: "2022-03-29T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242de456a39e_Screenshot_20220329_155320.jpg"
keywords: []
---

# സർക്കാർ ജീവനക്കാർക്ക് പണിമുടക്കാനുള്ള അവകാശം നിഷേധിച്ചുവെന്ന ഹൈക്കോടതി വിധിക്കെതിരെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ

> **Lead Summary:** കണ്ണൂർ: ഡി.സി ഓഫിസിൽ സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി പതാക ഉയർത്തിയതിനു ശേഷം മാധ്യമ പ്രവർത്ത കരോട് സംസാരിക്കുകയായിരുന്നു. അദ്ദേഹം കോർപറേറ്റ് വൽക്കരണത്തിലൂടെ മോദി സർക്കാർ കൊള്ളയടിക്കുന്നതിനെതിരെ കോടതി ഒന്നു പറയുന്നില്ല.

## Article Content

കണ്ണൂർ: ഡി.സി ഓഫിസിൽ സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി പതാക ഉയർത്തിയതിനു ശേഷം മാധ്യമ പ്രവർത്ത കരോട് സംസാരിക്കുകയായിരുന്നു. അദ്ദേഹം കോർപറേറ്റ് വൽക്കരണത്തിലൂടെ മോദി സർക്കാർ കൊള്ളയടിക്കുന്നതിനെതിരെ കോടതി ഒന്നു പറയുന്നില്ല.

കോടതി പറയുന്നത് ജീവനക്കാർക്ക് സമരം ചെയ്യാൻ അവകാശമില്ലെന്നാണ് ഇതെന്താ വെള്ളരിക്ക പട്ടണമാണോ ജീവനക്കാരുടെ സമരം വിലക്കിയ കോടതിക്ക് ബ്രീട്ടീഷ് പ്രേതം കൂടിയിരിക്കുകയാണ്.

ഗാന്ധിജിയും നെഹ്രുവും എ.കെ.ജിയു ഇ.എം.എസും സമരം ചെയ്തതു കൊണ്ടാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. കോടതിയിലുള്ള ജഡ്ജിമാരൊക്കെ ജോലി ചെയ്യുന്നത് അതുകൊണ്ടാണ് അന്ന് ബ്രിട്ടീഷുകാർ ഗാന്ധിജിയോട് പറഞ്ഞത് സമരം ചെയ്യരുതെന്നാണ് അതനുസരിച്ചിരുന്നുവെങ്കിൽഇന്ത്യയ്ക് സ്വാതന്ത്ര്യം കിട്ടുമായിരുന്നുവെന്നോയെന്നും ജയരാജൻ ചോദിച്ചു.

മോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്ന കോർപറേറ്റ് നയങ്ങൾക്കെതിരെ കോടതി ഒന്നും പറയുന്നില്ല. ഇന്ധന വില കൂട്ടുന്നതു കൊണ്ടാണ് രാജ്യത്തെ മുഴുവൻ ട്രേഡ് യൂനിയനുകളും സമരം ചെയ്യേണ്ടി വരുന്നത്. കോടതിക്ക് ഇത്തരത്തിൽ ഉത്തരവിറക്കാൻ എന്തധികാരമാണുള്ളത്.

ജനങ്ങളുടെ ജീവൻ രക്ഷിക്കുക രാജ്യത്തെ രക്ഷിക്കുകയെന്ന നയത്തിനെതിരെയാണ് എല്ലാ ട്രേഡ് യുനിയനുകളും സമരം ചെയ്യുന്നത് ബ്രിട്ടീഷ് രാജ് സ്വതന്ത്ര ഇന്ത്യയിലെ കോടതികൾ പറയുന്നത് ദൗർഭാഗ്യകരമാണ്.

ജഡ്ജിമാർ സ്വതന്ത്രമായി ജോലി ചെയ്യുന്നത് സ്വാതന്ത്ര്യം കിട്ടിയതു കൊണ്ടാണ് സമരം ചെയ്യുന്നത് ആരുടെയും ഔദാര്യമല്ലെന്നും ജയരാജൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34597/mv-jayarajan)