---
title: "ഹര്‍ത്താലില്ല, കടകൾ തുറക്കാം; കോടതിയുടേത് നാവടക്കൂ, പണിയെടുക്കൂ നിലപാട്: കോടിയേരി"
english_title: "No hartal shops open"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34607/no-hartal-shops-open"
published_at: "2022-03-29T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242e95f4fb7b_Picsart_22-03-29_16-38-56-887.jpg"
keywords: []
---

# ഹര്‍ത്താലില്ല, കടകൾ തുറക്കാം; കോടതിയുടേത് നാവടക്കൂ, പണിയെടുക്കൂ നിലപാട്: കോടിയേരി

> **Lead Summary:** സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്നത് പണിമുടക്ക് മാത്രമാണെന്നും ഹര്‍ത്താലല്ലെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 'കടകള്‍ തുറന്നാല്‍ അടപ്പിക്കേണ്ടതില്ല.

## Article Content

സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്നത് പണിമുടക്ക് മാത്രമാണെന്നും ഹര്‍ത്താലല്ലെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 'കടകള്‍ തുറന്നാല്‍ അടപ്പിക്കേണ്ടതില്ല.

സമരക്കാരെ പ്രകോപിപ്പിക്കുന്ന സാഹചര്യം വ്യാപാരികളും ഒഴിവാക്കണം'- കോടിയേരി പറഞ്ഞു. 'പണിമുടക്ക് സര്‍ക്കാര്‍ സ്പോണ്‍സേഡല്ല. അതുകൊണ്ട് ശമ്പളമില്ലെങ്കിലും സമരം ചെയ്യാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തയാറാകണം.

ഡയസ്‌നോൺ പ്രഖ്യാപനം കോടതി ഉത്തരവിനെ തുടര്‍ന്നാണ്. കോടതിയുടെ ഇടപെടല്‍ ജനാധിപത്യ സംവിധാനത്തിന് നേരെയുള്ള വെല്ലുവിളിയാണ്. നാവടക്കൂ പണിയെടുക്കൂ എന്ന നിലപാടാണ് കോടതിയുടേത്’– കോടിയേരി വിമർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34607/no-hartal-shops-open)