---
title: "നാരദന്‍, പട,വെയില്‍ എന്നീ ചിത്രങ്ങള്‍ ഒടിടി പ്രദര്‍ശനത്തിനെത്തുന്നു"
english_title: "Ott release"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34613/ott-release"
published_at: "2022-03-29T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242ee008e7ab_n372296392164855332704554833542e5ff667e47c8d493e7845c381ed6167d89392efa583d13c39789f2bb.jpg"
keywords: []
---

# നാരദന്‍, പട,വെയില്‍ എന്നീ ചിത്രങ്ങള്‍ ഒടിടി പ്രദര്‍ശനത്തിനെത്തുന്നു

> **Lead Summary:** തിയേറ്ററുകളില്‍ വമ്ബന്‍ ഹിറ്റായ ചിത്രങ്ങള്‍ ഒടിടി പ്രദര്‍ശനത്തിനെത്തുന്നു. കുഞ്ചാക്കോ ബോബന്റെയും ടൊവിനോയുടെയും ഷെയിനിന്റെയും ചിത്രങ്ങള്‍ റിലീസിനെത്തുന്നുണ്ട്.

## Article Content

തിയേറ്ററുകളില്‍ വമ്ബന്‍ ഹിറ്റായ ചിത്രങ്ങള്‍ ഒടിടി പ്രദര്‍ശനത്തിനെത്തുന്നു. കുഞ്ചാക്കോ ബോബന്റെയും ടൊവിനോയുടെയും ഷെയിനിന്റെയും ചിത്രങ്ങള്‍ റിലീസിനെത്തുന്നുണ്ട്.

മോഹന്‍ലാല്‍ നായകനായെത്തിയ ആറാട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് റിലീസായിരുന്നു. മമ്മൂട്ടി നായകനായ ഭീഷ്മപർവ്വം ഏപ്രിൽ ഒന്നിന് ഒടിടിയിൽ റിലീസ് ചെയ്യും

ടൊവിനോ നായകനായെത്തിയ നാരദന്‍, കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പട, ഷെയിനിന്റെ വെയില്‍ എന്നീ ചിത്രങ്ങളാണ് റിലീസിനെത്തുന്നത്. മൂന്ന് ചിത്രങ്ങളും ആമസോണ്‍ പ്രെെമിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

പടയാണ് കൂട്ടത്തില്‍ ആദ്യമെത്തുന്നത്. ചിത്രം മാര്‍ച്ച്‌ 30 ന് റിലീസാകും. ടൊവിനോയുടെ നാരദന്‍ ഏപ്രില്‍ എട്ടിനാണ് പുറത്തിറങ്ങുന്നത്. ഷെയിന്‍ നായകനായ വെയില്‍ ഏപ്രില്‍ 15 മുതല്‍ പ്രേക്ഷകര്‍ക്ക് കാണാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34613/ott-release)