---
title: "ഭൂമിയുടെ ന്യായവില വർധന ഏപ്രിൽ ഒന്നിന് നിലവിൽവരും: ഭൂനികുതി ഇരട്ടിയോളം കൂടും  "
english_title: "Land tax will double"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34614/land-tax-will-double"
published_at: "2022-03-29T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242f1b00a7f1_Screenshot_20220329_170136.jpg"
keywords: []
---

# ഭൂമിയുടെ ന്യായവില വർധന ഏപ്രിൽ ഒന്നിന് നിലവിൽവരും: ഭൂനികുതി ഇരട്ടിയോളം കൂടും  

> **Lead Summary:** തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച ഭൂമിയുടെ ന്യായവില വർധന ഏപ്രിൽ ഒന്നിന് നിലവിൽവരും. ന്യായവില വർധിപ്പിച്ചുള്ള ഉത്തരവ് 30-നോ, 31-നോ പുറത്തിറങ്ങും.

## Article Content

തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച ഭൂമിയുടെ ന്യായവില വർധന ഏപ്രിൽ ഒന്നിന് നിലവിൽവരും. ന്യായവില വർധിപ്പിച്ചുള്ള ഉത്തരവ് 30-നോ, 31-നോ പുറത്തിറങ്ങും.

നിലവിലെ ന്യയാവിലയുടെ 10 ശതമാനമാണ് വർധന. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ് എന്നിവയുടെ നിരക്കുകളിൽ മാറ്റമില്ല. എട്ടുശതമാനമാണ് സ്റ്റാമ്പ്ഡ്യൂട്ടി.

രജിസ്‌ട്രേഷൻ ഫീസ് രണ്ടുശതമാനവും. എന്നാൽ, ന്യായവില കൂടുന്നതോടെ ഈയിനങ്ങളിലെ ചെലവും ആനുപാതികമായി കൂടും. 2010-ലാണ് ഭൂമിക്ക് ന്യായവില നിശ്ചയിച്ചത്. ഇത് വർഷംതോറും നിശ്ചിത ശതമാനം വർധിപ്പിക്കാനായി 2015-ൽ നിയമഭേദഗതിയും കൊണ്ടുവന്നു.

അന്ന് 50 ശതമാനമാണ് കൂട്ടിയത്. ഉദാഹരണത്തിന് 2010-ൽ സെന്റിന് ഒരുലക്ഷം രൂപയായിരുന്ന ന്യായവില 2015-ൽ ഒന്നരലക്ഷമായി. പിന്നീടും പലതവണ ഇത് കൂട്ടി. അവസാനമായി 2020-ൽ കൂട്ടിയപ്പോൾ ന്യായവില 2010-ൽ ഉണ്ടായിരുന്നതിന്റെ ഇരട്ടിയായി.

ഇപ്പോൾ പത്തുശതമാനം കൂട്ടുമ്പോൾ നിലവിൽ രണ്ടുലക്ഷം രൂപയുള്ള വസ്തുവിന് 2.20 ലക്ഷമാകും. ഭൂനികുതി പല സ്ലാബുകളിലും നിലവിലുള്ളതിന്റെ ഇരട്ടിയാവും. പുതുക്കിയ നിരക്ക് ഗ്രാമപ്പഞ്ചായത്ത് 8.1 ആർവരെ ആറിന് 5 രൂപ (2.50 രൂപ), അതിന് മുകളിൽ എട്ടുരൂപ (അഞ്ചുരൂപ) മുനിസിപ്പാലിറ്റി 2.43 ആർവരെ 10 രൂപ (അഞ്ചുരൂപ), അതിന് മുകളിൽ 15 രൂപ (10 രൂപ)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34614/land-tax-will-double)