---
title: "ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണി കുടുങ്ങിയ സംഭവം : സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/346198/thiruvanaththapuram"
published_at: "2026-03-07T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണി കുടുങ്ങിയ സംഭവം : സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരത്ത് ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണി കുടുങ്ങിയ സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്. കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരെയാണ് കേസ്. മേനംകുളം സ്വദേശി ഷീബ പ്രമോദിന്റെ പരാതിയില്‍ കഴക്കൂട്ടം പൊലീസാണ് കേസെടുത്തത്.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണി കുടുങ്ങിയ സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്. കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരെയാണ് കേസ്. മേനംകുളം സ്വദേശി ഷീബ പ്രമോദിന്റെ പരാതിയില്‍ കഴക്കൂട്ടം പൊലീസാണ് കേസെടുത്തത്.

ഡിസംബർ മൂന്നിനാണ് മേനംകുളം സ്വദേശി ഷീബ പ്രമോദ് വയറു വേദനയ്ക്ക് ചികിത്സ തേടിയത്. സ്കാനിങ്ങിൽ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയാതാണെന്നു കണ്ടെത്തി ശസ്ത്രക്രിയയ്ക് നിർദ്ദേശിച്ചു. ഡിസംബർ 12 ന് ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ പഴുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/346198/thiruvanaththapuram)